Categories: Kerala

സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണ് അധ്യാപകര്‍ ചോദിക്കുന്നത് ; ബിഷപ് ആര്‍ ക്രിസ്തുദാസ്

നീതി നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ടിവരുന്നത് സര്‍ക്കാരിന് തന്നെ അപമാനകരമാണ്...

അനില്‍ ജോസഫ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണ് അധ്യാപകര്‍ ചോദിക്കുന്നതെന്ന് തിരുവനന്തപും അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്.

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുവേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും ടീച്ചേര്‍സ് ഗില്‍ഡിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ രണ്ടാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.

നീതി നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ടിവരുന്നത് സര്‍ക്കാരിന് തന്നെ അപമാനകരമാണെന്ന് എം.പി.പ്രേമചന്ദ്രന്‍ സമര പന്തല്‍ സന്ദര്‍ശിച്ച് പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍.സി. സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡൈസെനച്ചനാണ് ഉപവസിച്ചുകൊണ്ട് സമരത്തിന് നേതൃത്വം നല്‍കുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍, വൈസ് പ്രസിഡന്‍റ് ഡി.ആര്‍.ജോസ്, വി.രാജ്യ, വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, മേജര്‍ അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍.വര്‍ക്കി ആറ്റുപുറം എന്നിവരും സംസാരിച്ചു.

ഇന്നലെ ആരംഭിച്ച സമരം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാന്‍ എം.സൂസപാക്യമാണ് ഉദ്ഘാടനം ചെയ്യ്തത്.

vox_editor

Recent Posts

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

18 hours ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 days ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

7 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago