Categories: Kerala

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ഏതൊരു സമൂഹത്തിന്റെയും തിരുശേഷിപ്പ് മുൻഗാമികൾ നിർവഹിച്ചു പോന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ഇന്നത്തെ നേർക്കാഴ്‌ച്ചയാണെന്ന് ആർച്ച് ബിഷപ്പ്...

ജോസ് മാർട്ടിൻ

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ (പി.ഒ.സി.) യിൽ ഫെബ്രുവരി 1-ന് നടന്ന മൂന്നാമത് ചരിത്ര രചയിതാക്കളുടെ സമ്മേളനം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. ഏതൊരു സമൂഹത്തിന്റെയും തിരുശേഷിപ്പ് മുൻഗാമികൾ നിർവഹിച്ചു പോന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ഇന്നത്തെ നേർക്കാഴ്‌ച്ചയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

കെ.എൽ.സി.എച്ച്.എ. പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൽ.സി.എച്ച്.എ. ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ സ്വാഗതം ആശംസിച്ചു. “ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ തിരുവിതാംകൂറിലെ പ്രേക്ഷിത താരകം” എന്ന എന്ന ചരിത്ര ഗ്രന്ഥം കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. തുടർന്ന്, അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വിജയപുരം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഡയറക്ടറും, കെ.ആർ.എൽ.സി.ബി.സി.ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറിയും, ചരിത്ര കാരനുമായ ഫാ. ഡോ. ആൻറണി ജോർജ് പാട്ടപ്പറമ്പിലിന് അന്തരിച്ച ഷെവലിയർ പ്രൊഫ. എബ്രഹാം അറയ്ക്കൽ മെമ്മോറിയൽ ചരിത്രഭൂഷൺ പുരസ്‌കാരവും, പ്രൊഫ.ഇഗ്നേഷ്യസ് ഗോൺസാൽവസ്, വിൽഫ്രഡ് പുല്ലുവിള, ജോർജ് ജെക്കോബി, മോൺ. ഫെർഡിനൻഡ് കായാവിൽ, ഫാ.ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ, ഫാ.റൊമാൻസ് ആൻറണി, പീറ്റർ കുരിശിങ്കൽ, പി ദേവദാസ്, ഫാ. ജോർജ് അറയ്ക്കൽ, സ്റ്റാൻലി പാട്രിക്, സിസ്റ്റർ ഡോ.സൂസി കിണറ്റിങ്കൽ, എഫ്. ആൻറണി പുത്തൂർ ചാത്യാത്ത്, ഫാ.നെൽസൺ തൈപ്പറമ്പിൽ, രതീഷ് ഭജനമഠം, സിസ്റ്റർ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫർ മാളിയേക്കൽ, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിൾ, ഫാ. ജോഷി മുട്ടിക്കൽ എന്നിവർക്ക് ചരിത്രപ്രതിഭ അവാർഡും മാർഷൽ ഫ്രാങ്ക്, ആൻറണി ചടയംമുറി എന്നിവർക്ക് ചരിത്രബോധി അവാർഡുമാണ് നൽകി ആദരിച്ചത്.

ചരിത്രവസ്തുതകൾ ശേഖരിച്ച് ഇന്നിൻറെ കാഴ്ച്‌ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് ചരിത്രാവബോധത്തിന്റെ ശീലുകൾ പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാർക്കും ഉള്ളതെന്നും മൺമറഞ്ഞുപോയ ലത്തീൻ ചരിത്രകാരന്മാരുടെയും, സമുദായ പ്രവർത്തകരുടെയും സ്‌മരണയ്ക്കു വേണ്ടി അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സഹകരണത്തോടെ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാർക്ക് അവാർഡുകൾ നല്‌കി ആദരിക്കുവാൻ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ എടുത്ത തീരുമാനത്തെ ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പല ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ഭവനങ്ങളിലും അത്യപൂർവമായ ചരിത്ര ശേഖരം ഉണ്ടായിരുന്നുവെന്നും എന്നാൽ അവയുടെ പ്രാധാന്യം മനസിലാക്കാതെ കാലാന്തരത്തിൽ അവയിൽ പലതും കടലാസു വിലയ്ക്കു വില്ക്കുകയോ, കത്തിച്ചു കളയുകയോ പോലും ചെയ്‌തിട്ടുണ്ട് എന്നത് ദുഃഖകരമായകാര്യമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago