Categories: Meditation

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

2026 ഫെബ്രുവരി 1-ന് രാവിലെ 11-ന് എറണാകുളം പാലാരിവട്ടം പി.ഒ.സി.യിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് സമ്മാനിക്കും...

ജോസ് മാർട്ടിൻ

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഡയറക്ടറും, കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറിയും, ചരിത്രകാരനുമായ റവ.ഡോ. ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് അന്തരിച്ച ഷെവലിയർ പ്രൊഫ. എബ്രഹാം അറയ്ക്കൽ മെമ്മോറിയൽ ചരിത്രഭൂഷൺ പുരസ്‌കാരം ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം 2026 ഫെബ്രുവരി 1-ന് രാവിലെ 11-ന് എറണാകുളം പാലാരിവട്ടം പി.ഒ.സി.യിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് സമ്മാനിക്കും.

കൂടാതെ, സഭാ സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, വിൽഫ്രഡ് പുല്ലുവിള, ജോർജ് ജെക്കോബി, മോൺ. ഫെർഡിനൻഡ് കായാവിൽ, ഫാ.ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ, ഫാ. റൊമാൻസ് ആന്റെണി, പീറ്റർ കുരിശിങ്കൽ, പി. ദേവദാസ്, ഫാ. ജോർജ് അറയ്ക്കൽ, സ്റ്റാൻലി പാട്രിക്, സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ, എഫ്. ആന്റെണി പുത്തൂർ ചാത്യാത്ത്, ഫാ. നെൽസൺ തൈപ്പറമ്പിൽ, രതീഷ് ഭജനമഠം, സിസ്റ്റർ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫർ മാളിയേക്കൽ, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിൾ, ഫാ. ജോഷി മുട്ടിക്കൽ എന്നിവരെ ചരിത്രപ്രതിഭ അവാർഡും മാർഷൽ ഫ്രാങ്ക്, ആന്റെണി ചടയംമുറി എന്നിവരെ ചരിത്രബോധി അവാർഡും നൽകി ആദരിക്കും.

വരാപ്പുഴ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉത്ഘാടനം ചെയ്യും, അവാർഡ്കൾ വിതരണം ചെയ്യും. കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും. കെഎൽസിഎച്എ പ്രസിഡന്റ് ഡോ.ചാൾസ് ഡയസ് എക്സ് എം പി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മോൺ.റോക്കി റോബി കളത്തിൽ, ഫാ. ഡോ. ജോൺ ബോസ്കോ, ഇഗ്‌നേഷ്യ തോമസ്, ഒസിഡി മഞ്ഞുമ്മൽ പ്രോവിൻസ് പ്രൊവിൻഷ്യൽ വെരി റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ ഒസിഡി, റവ.ഫാ.തോമസ് തറയിൽ, ജോസഫ് ജൂഡ്, റവ.ഫാ.ഡോ. ജിജു ജോർജ് അറക്കത്തറ, ജോയ് ഗോതുരുത്ത്, ഡോ.ഗ്രിഗറി പോൾ തുടങ്ങിയവർ പ്രസംഗിക്കും. ‘ദൈവദാസൻ ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ, തിരുവിതാംകൂറിലെ പ്രേഷിത താരകം’ എന്ന ചരിത്ര ഗ്രന്ഥം ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രകാശനം ചെയ്യും. എഡിറ്റർ ഇഗ്‌നേഷ്യസ് തോമസ് പുസ്തകം പരിചയപ്പെടുത്തും. ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഫാ.പീറ്റർ ചക്യാത്ത് പുസ്തകം ഏറ്റുവാങ്ങും.

സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 31-ന് വൈകിട്ട് 5 മുതൽ പി.ഒ.സി.യിൽ എഴുത്തുകാരുടെ പുസ്തക പ്രദർശനവും നടത്തപ്പെടുമെന്ന് കെ.എൽ.സി.എച്.എ ഭാരവാഹികളായ മോൺ. റോക്കി റോബി കളത്തിൽ, ഡോ.ചാൾസ് ഡയസ്, ഡോ.ഗ്രിഗറി പോൾ, ജോസഫ് ആഞ്ഞിപ്പറമ്പിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

4 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago