
അനില്‍ ജോസഫ്
കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഹെസ്ലറ്റ് എസ്ഡി ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത് വിരമിച്ച അധ്യാപികയായ സിസ്റ്റര്‍ കോതമംഗലം പോത്താനിക്കാട് റോഡില്‍ കോഴിപ്പിള്ളി ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന് സമീപത്തു വെച്ചാണ് അപകടത്തില്‍ പെടുന്നത്.
വീഡിയോ റിപ്പോര്‍ട്ട് കാണാം
ഇന്നലെ (30-06-2026) രാവിലെയിരുന്നു സംഭവം ബസ് വളവ് തിരിയുന്നതിനിടെ അശ്രദ്ധമായി തുറന്നു കിടന്ന വാതിലിലൂടെ സിസ്റ്റര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തല തലയിടിച്ചാണ് സിസ്റ്റര്‍ വീണത്, അതീവ ഗുരുതരാവസ്ഥയിലായ സിസ്റ്ററിനെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കൂടുതല്‍ വിദഗ്ദ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയില്‍ ഇരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം
ബസ് ജീവനക്കാരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലത്തെ അധ്യാപന ജീവിതത്തിലൂടെ ഒട്ടനവധി വിദ്യാര്‍ത്ഥികളെ സമൂഹത്തിന്‍റെ മുന്നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ സിസ്റ്ററിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയിയില്‍ കഴിഞ്ഞ ക്രിസ്മസിന് വിവിധ പരിപാടികള്‍ അവതരിപ്പിച്ച് സിസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നാളെ (02-07-2026) വൈകുന്നേരം 3:30ന് കോഴിപ്പിള്ളിയില്‍ എസ്പി പ്രൊവിന്‍ഷ്യല്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.