
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ നാലിന് ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു. ലെയ്റ്റി കോൺക്ലേവിന് ആലപ്പുഴ രൂപത ആതിഥ്യം വഹിച്ചു. ആലപ്പുഴ രൂപതയിലെ ലിയോ തേർട്ടീൻത് ഹയർ സെക്കണ്ടറി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ.നിർമൽ ഔസേപ്പച്ചൻ I.A.S ഉദ്ഘാടനം ചെയ്തു.
ലിയോ തേർട്ടീൻത് സ്കൂൾ ചാപ്പിൽ പുനലൂർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. കോൺക്ലേവിന് മുന്നോടിയായി കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പതാക ഉയർത്തുകയും, തുടർന്ന് അദ്ദേഹം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തുകയും ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ്പുത്തൻവീട്ടിൽ, ജോസഫ് ജൂഡ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
കേരളത്തിലെ 12 റോമൻ കത്തോലിക്കാ രൂപതകളിൽ നിന്നുമുള്ള 364 അൽമായ പ്രധിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ എ.ഡി. തോമസ് എംഎൽഎ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ഷിബു ജോസഫ്, ബെന്നി പാപ്പച്ചൻ, ഫാ.തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, പാട്രിക് മൈക്കിൾ, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കെ.എൽ.സി.ഡബ്ള്യു.എ സംസ്‌ഥാന പ്രസിഡന്റ് റാണി പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.
“സിനഡൽ സഭയിലെ അൽമായരുടെ കൂട്ടുത്തരവാദിത്വവും സമുദായ ശാക്തീകരണവും” എന്ന വിഷയത്തിൽ ജോയ് ഗോതുരുത്ത് ക്ലാസെടുത്തു കെ.എൽ.സി.എ.സംസ്‌ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് മോഡറേറ്ററായിരുന്നു. സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികൾ, യുവജന പങ്കാളിത്തം, കുടുംബജീവിതം, സാമൂഹിക നീതി, തീരദേശത്തിന്റെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു.
ഉച്ചക്ക്ശേഷം നടന്ന പാനൽ ചർച്ചയിൽ എ.ഡി.തോമസ് എം.എൽ.എ, കിഫ്ബി അഡീഷനൽ സി.ഇ.ഒ മിനി ആന്റെണി, സോണി പാവേലിൽ എന്നിവർ ആശയങ്ങൾ അവതരിപ്പിച്ചു. കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി റവ. ഡോ.ജിജു ജോർജ് അറക്കത്തറ മോഡറേറ്ററായിരുന്നു.
സമാപന സമ്മേളനം ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപതാ സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽകണ്ടത്തിൽ സമാപന സന്ദേശം നൽകുകയും പാനൽ ചർച്ചയിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
This website uses cookies.