Categories: Kerala

മദ്യ നയം- സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ ലംഘിച്ചു ; ആര്‍ച്ച്‌ ബിഷപ്‌ ഡോ സൂസപാക്യം

മദ്യ നയം- സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ ലംഘിച്ചു ; ആര്‍ച്ച്‌ ബിഷപ്‌ ഡോ സൂസപാക്യം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യ നയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാന ങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ഡോ.സൂസപാക്യം . സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് വരുന്ന 23ന് തിരുവനന്തപുരത്ത് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. 23 ന് രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാര്‍ച്ചില്‍ ജാതി മത വ്യത്യാസമില്ലാതെ സാമുദായിക സാംസ്‌കാരിക സാഹിത്യ മേഖലയിലെ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു.

മദ്യനയത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് എല്ലാ സമുദായ നേതാക്കളെയും ഉള്‍പ്പെടുത്തി സമരം നടത്തിയിരുന്നു. സമരത്തിന് ശേഷവും സര്‍ക്കാരില്‍ നിന്ന് അവഗണനാ മനോഭാവമാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിച്ചുകൊണ്ടു മുന്‍കാലങ്ങളിലെക്കാള്‍ വ്യത്യസ്തമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ മദ്യഷാപ്പുകള്‍ അനുവദിച്ചിരിക്കുകയാണ്.

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികളെ മുഖ്യധാരയിലേക്ക് കണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടര്‍ന്നും എതിര്‍ക്കും. 23ന് നടത്തുന്ന ബഹുജന മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാകും. ഇതിനുശേഷം ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago