Categories: Kerala

സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കാട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്കവിഭാഗങ്ങളെയും അവഗണിക്കുന്നു; ആര്‍ച്ച് ബിഷപ് സൂസപാക്യം

സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കാട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്കവിഭാഗങ്ങളെയും അവഗണിക്കുന്നു; ആര്‍ച്ച് ബിഷപ് സൂസപാക്യം

അനില്‍ ജോസഫ്

തിരുവനന്തപുരം; സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കുന്നെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം.

ഇടതു മുന്നണി ദളിത് ക്രൈസ്തവര്‍ക്ക് നല്‍കിയ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്യുക, ഭരണഘടനയുടെ സംവരണ തത്വം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ജയിംസ് ഇലമുക്ക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെസിബിസി എസ്സിഎസ്റ്റി കെമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, സിഡിസി സംസ്ഥാന ചെയര്‍മാന്‍ വി ജെ ജോര്‍ജ്ജ്,ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ്, ഡിസിഎംഎസ് മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോണ്‍ അരീക്കല്‍, ഫാ.ജോസ് വടക്കേയൂറ്റ്, ജോര്‍ജ്ജ് എസ് പളളിത്തറ, ആന്‍റണി ആല്‍ബര്‍ട്ട്, തേമസ് ജോണ്‍

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago