Categories: Kerala

മദ്യത്തിനും ആഡംബരങ്ങള്‍ക്കും കളയുന്ന പണം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കണം ; ഡോ.എം.സുസപാക്യം

മദ്യത്തിനും ആഡംബരങ്ങള്‍ക്കും കളയുന്ന പണം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കണം ; ഡോ.എം.സുസപാക്യം

അനില്‍ ജോസഫ്

തിരുവനന്തപുരം: മദ്യത്തിനും ആഡംബരങ്ങള്‍ക്കും കളയുന്ന പണം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം. സംസ്ഥാന സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെയും സഹായത്തോടെ പണി ആരംഭിച്ച് വീട് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായിക്കുന്ന ഭവനം ഒരു സമ്മാനം പദ്ധതിയില്‍ സഹായ ധനം വിതരണം ചെയ്യ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ആര്‍ഭാടങ്ങള്‍ക്കായി ഉപയോഗിക്കുന്ന തുക നാടിന്‍റെ നന്‍മക്കും വികസനത്തിനുമായി ചിലവിടുന്നതു വഴി നാട്ടില്‍ സമത്വവും സാഹോദര്യവും കളിയാടുമെന്നും ബിഷപ് പറഞ്ഞു. ഒന്നിച്ച് നില്‍ക്കാനും ഉളളത് പങ്കുവക്കാനും കഴിയണമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഭവനം ഒരു സമ്മാനം പദ്ധതിയുടെ ഭാഗമായി 50 വീടുകളാണ് രൂപത പൂര്‍ത്തികരിച്ച് നല്‍കുന്നത്. ഒരു വീടിന് 2 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.

ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭവനം ഒരു സമ്മാനം പദ്ധതിയുടെ 3 ാം ഘട്ടത്തിന് ഒരു കോടി രൂപയുടെ സഹായമാണ് ഭവന രഹിതര്‍ക്ക് ലഭിക്കുന്നത് പദ്ധതിയുടെ ഒന്നാംഘടമായി 50000 രൂപ വീതം ഭവന രഹിതര്‍ക്ക് ലഭിച്ചു. ഇതിനോടകം പദ്ധതിയില്‍ 102 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.

ടി.എസ്.എസ്. ഡയറക്ടര്‍ ഫാ.ലെനിന്‍ രാജ്, ഫാ.ഡോണി ഡി പോള്‍, നോഡല്‍ ഓഫീസര്‍ ജറാള്‍സ്റ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago