Categories: Kerala

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

നാല് പാപ്പമാരെ നേരിൽ കണ്ടിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാൾ...

ജോസ് മാർട്ടിൻ

മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി പരിശുദ്ധ പിതാവ് ലിയോ പാപ്പാ കത്തോലിക്കാ സഭയിൽ അൽമായർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഷെവലിയർ പദവി നൽകി ആദരിച്ചു (Knighthood of the order of St. Sylvester).

മലയാള മനോരമയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (MASCOM) പ്രൊഫസർ, കത്തോലിക്കാ മാധ്യമപ്രവർത്തകരുടെയും പ്രസാധകരുടെയും, അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ (ICPA) പ്രസിഡന്റ്, ലത്തീൻ കത്തോലിക്കാ സഭയുടെ മുഖ പത്രം ജീവനനാദത്തിന്റെ സ്ഥാപക ചീഫ് എഡിറ്റർ, ഷെക്കീന ടി.വി.എക്സിക്യൂട്ടീവ് എഡിറ്റർ, ചീഫ് ന്യൂസ് ഡയറക്ടർ, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ ആദ്യ ജീവചരിത്രം മലയാളത്തിൽ എഴുതിയ ഇദ്ദേഹം സഭാ ചരിത്രത്തിലും, മാധ്യമ രംഗത്തും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്

പത്രപ്രവർത്തനത്തിലെ മികവിനും, സംഭാവനകൾക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ 1998-ൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്തുവച്ച് സമ്മാനിക്കപ്പെട്ട “ടൈറ്റസ് ബ്രാൻഡ്സ്മ” അവാർഡാണ് ഇതിൽ പ്രധാനം. കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ അഖിലലോക സംഘടനയായ UCIP മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന ഈ ബഹുമതി നേടിയിട്ടുള്ള ഏക ഏഷ്യക്കാരനാണ് ഇഗ്നേഷ്യസ് ഗോൺസാൽവസ്.

നാല് പാപ്പമാരെ നേരിൽ കണ്ടിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളായ ഗോൺസാൽവസ് പ്രശസ്തനായ വത്തിക്കാൻ വിദഗ്ധനും നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയുമാണ്.

1841-ൽ ഗ്രിഗറി പതിനാറാമൻ പാപ്പ സ്ഥാപിച്ച ഈ ബഹുമതി മാതൃകാപരമായ സേവനത്തിന് അല്മായ സ്ത്രീപുരുഷന്മാർക്ക് നൽകിവരുന്നു. നൈറ്റ് പദവിയുടെ മെഡലിന്റെ മുൻവശത്ത് വിശുദ്ധ സിൽവെസ്റ്റർ മാർപാപ്പയുടെ ചിത്രവും പിൻവശത്ത് പാപ്പൽ കിരീടവും കുരിശാകൃതിയിലുള്ള താക്കോലുകളും ആലേഖനം ചെയ്തിരിക്കുന്നു. ഈ പരമോന്നത ബഹുമതി ലഭിക്കുന്നവരെ ഷെവലിയർ എന്നും വിളിക്കുന്നു.

vox_editor

Recent Posts

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

2 hours ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

6 days ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

3 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

4 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

4 weeks ago