Categories: Kerala

അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പുനല്‍കി കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ

സ്വന്തം ലേഖകന്‍

തിരുവനന്തപുരംഃ സംസ്ഥാനത്ത് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ അനുകൂലമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി പ്രൊ. സി രവീന്ദ്രനാഥും ഉറപ്പുനല്‍കിയതായി മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവാ പറഞ്ഞു.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.

അദ്ധ്യാപക വിഷയം ശുഭാപ്തി വിശ്വാസത്തോടെ പരിഹരിക്കാന്‍ കഴിയുമൊന്ന് പ്രതീക്ഷ ഉള്ളതായി വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതായി കര്‍ദിനാള്‍ അറിയിച്ചു.

സമയബന്ധിതമായി വിഷയം പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് താന്‍ മുന്നോട്ടുവച്ചിട്ടുള്ളത,് എത്രയും വേഗം അധ്യാപക നിയമന പ്രശ്നം പരിഹരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി വീണ്ടും സെക്രട്ടറിയേറ്റ് മുന്നില്‍ വരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago