Categories: Kerala

ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യ്‌തു

ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യ്‌തു

നെയ്യാറ്റിന്‍കര ; ബോണക്കാട്‌ കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ കുരിശുമല സന്ദര്‍ശിച്ച വിശ്വാസികള്‍ മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവം പുറംലോകത്തെ അറിയിച്ചത്‌ തുടര്‍ന്ന്‌ അടിയന്തര യോഗം വിളിച്ച ശേഷമാണ്‌ രൂപതയില്‍ നിന്നുളള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുളള ഉന്നത തല സംഘം കുരിശുമല സന്ദര്‍ശിച്ചത്‌. കുരിശുമലയിലേക്ക്‌ പോകാന്‍ വിലക്കുകളൊന്നും തന്നെ ഇല്ലെങ്കിലും തിരുവനന്തപുരം ഡിഎഫ്‌ഓ ക്കും പരുത്തിപളളി റെയ്‌ഞ്ച്‌ ഓഫീസര്‍ക്കും കുരിശുമലയിലേക്ക്‌ പോകാന്‍ അനുവദിക്കണമെന്ന കത്തുകള്‍ നല്‍കിയിരുന്നു .

എന്നാല്‍ ബുധനാഴ്‌ച കാണിത്തടം ചെക്‌പോസ്റ്റിലെ രജിസ്റ്ററില്‍ പേരുകള്‍ രേഖപ്പെടുത്തിയ 3 വൈദികരുടെയും 14 വിശ്വാസികളുടെയും പേരിലാണ്‌ വനം വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. മന്ത്രിതല ചര്‍ച്ചയില്‍ വനം വകുപ്പ്‌ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുമെന്ന്‌ ധാരണയായെങ്കിലും പിന്നീട്‌ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നത്തിനെയും വിശ്വാസികളെയും പരുത്തിപളളി റെയ്‌ഞ്ച്‌ ഓഫീസില്‍ വിളിച്ച്‌ വരുത്തി റെയ്‌ഞ്ച്‌ ഓഫീസര്‍ ദിവ്യാറോസ്‌ മാനസികമായി പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയാവാത്ത 2 പ്ലസ്‌ ടു വിദ്യാര്‍ഥികളെ ഉള്‍പ്പെടെ മുറിയില്‍ അടച്ചിട്ട്‌ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അന്ന്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട്‌ മന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനല്ല എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു റെയ്‌ഞ്ച്‌ ഓഫീസറുടെ മറുപടി.ഇത്രയും ധാര്‍ഷ്‌ട്യത്തോടെ സര്‍ക്കാരിന്റെ തീരുമാനങ്ങളെപ്പോലും വെല്ല്‌ വിളിച്ച്‌ തുടരുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഇനിയും നടപടി സ്വീകരിക്കാത്തതും സര്‍ക്കാരിന്റെ ബലഹീനതയെയാണ്‌ സൂചിപ്പിക്കുന്നത്‌. ബുധനാഴ്‌ച കുരിശുമലയിലെത്തിയ വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകളെ പറ്റി ഈ ആഴ്‌ച ബിഷപ്‌സ്‌ ഹൗസില്‍ വിളിച്ചിരിക്കുന്ന യോഗം ചര്‍ച്ചചെയ്യുമെന്ന്‌ മോണ്‍.ജി.ക്രിസ്‌തുദാസ്‌ അറിയിച്ചു.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

7 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

6 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago