Categories: Diocese

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

ജപമാല പദയാത്രയില്‍ അണിനിരന്നത് നൂറുകണക്കിന് തീര്‍ത്ഥാടകര്‍

അനിൽ ജോസഫ്

ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശമലയുടെ 62- ാമത് തീര്‍ത്ഥാനത്തിന് തുടക്കമായി. ബോണക്കാട് എസ്റ്റേറ്റിന് സമീപത്തു നിന്ന് ആരംഭിച്ച ജപമാല പദയാത്രയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ അണിനിരന്നു.

രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് മരുതാമല സെന്‍റ് ജോസഫ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന്, നടന്ന വിശുദ്ധ കുരിശിന്‍റെ ധ്യാനത്തിന് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സില്‍ നേതൃത്വം നല്‍കി.

ഉച്ചക്ക് 1-ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് 62 ാമത് കുരിശുമല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടര്‍ന്ന്, നടന്ന സമൂഹ ദിവ്യബലിക്കും മോണ്‍.ജി. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ കുരിശുമല തീര്‍ത്ഥാടന ചെയര്‍മാര്‍ ഫാ.റൂഫസ് പയസലിന്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കണിച്ചകുന്ന്, കെ.ആര്‍.എല്‍.സി.സി. അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, തെക്കന്‍ കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.അനീഷ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

വൈകിട്ട് നടന്ന തീര്‍ത്ഥാനട ഉദ്ഘാടന സമ്മേളനം എം.എല്‍.എ. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിതുര പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണകുമാരി ഡി.എല്‍., വാര്‍ഡ് മെമ്പര്‍ സതീശന്‍ വി., പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് എച്ച്.രാജാമണി, ലീജിയന്‍ ഓഫ് മേരി പ്രസിഡന്‍റ് ഷാജിബോസ്കോ, തീര്‍ത്ഥാനട ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സി അലേഷ്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈകിട്ട് 5-ന് നടന്ന കൃതജ്ഞതാ ബലിക്ക് വിതുര സഹവികാരി ഫാ.അനൂപ് കളത്തിത്തറ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കുരിശുമലയിലേക്ക് പ്രവേശിക്കാന്‍ ഹൈക്കോടതിയുടെ സ്റ്റേ ഉളളതിനാല്‍ വന്‍ പോലീസ് സന്നാഹത്തിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago