
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾ പ്രാർത്ഥനക്കെത്തി. ജനുവരി 5-ന് മാസാദ്യ വെളളി പ്രാർത്ഥനക്ക് സംഘമായെത്തി കുരിശുമലയിലേക്ക് പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക് ജംഗ്‌ഷനിലും പോലീസ് തല്ലിചതച്ചിരുന്നു.
വട്ടപ്പാറ സഹവികാരി ഫാ. രതീഷ് മാർക്കോസിന്റെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന ചെറു സംഘമാണ് ഇന്നലെ കുരിശുമലയിൽ എത്തിയത്. മാസാദ്യ വെളളി പ്രാർത്ഥനക്ക് വിശ്വാസികൾ ബോണക്കാട് കുരിശുമലയിലേക്ക് യാത്ര ചെയ്യുമെന്ന് കാണിച്ച് വനം മന്ത്രി കെ. രാജുവിനും, സി.സി.എഫി.നും രൂപതാ നേതൃത്വം കത്ത് നല്‍കിയിരുന്നു. വനം മന്ത്രി കെ. രാജുവിനെ രൂപതാ നേതൃത്വം നേരിൽ കണ്ട് നൂറുപേരടങ്ങുന്ന സംഘം കുരിശുമലയിലേക്ക് പോകുമെന്ന് അറിയിച്ചെങ്കിലും ചെറു സംഘമായി പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന് പത്ത് പേരടങ്ങുന്ന സംഘമായി ചുരുക്കിയാണ് വിശ്വാസികൾ പ്രാർത്ഥനക്കെത്തിയത്.
ഇന്നലെ രാവിലെ തേവിയോട് ദൈവപരിപാലന ദേവാലയത്തിൽ കുരിശുമലയിലേക്ക് പോകാനായി വിവിധ ഇടവകകളിൽ നിന്നായി 200 ലധികം വിശ്വാസികൾ എത്തിച്ചേർന്നെങ്കിലും കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണുരിന്റെ അഭ്യർത്ഥനയെ തുടർന്ന് കുരിശുമലയിലേക്ക് പോകാൻ ഫാ. രതീഷ് മാർക്കോസിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ മാത്രം ക്രമീകരിക്കുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയാണ് വിശ്വാസികളെ വനം വകുപ്പ് കടത്തി വിട്ടത്, കാണിത്തടം ചെക്‌പോസ്റ്റിലും ബോണക്കാട്ടിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുളള വൻ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു.
ടെബോ ട്രാവലറിലെത്തിയ വിശ്വാസികളെ വനം വകുപ്പ് കുരിശുമലയിലേക്ക് കടത്തിവിട്ടെങ്കിലും മാധ്യമങ്ങളെ ബോണക്കാട്ട് വനം വകുപ്പ് തടയാൻ ശ്രമിച്ചു തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥരുമായുളള ചർച്ചകളെ തുടർന്ന് മാധ്യമ പ്രവർത്തകരെയും വനം വകുപ്പ് കുരിശുമലയിലേക്ക് കടത്തി വിട്ടു. ബോണക്കാട് നിന്ന് കുരിശുമല വരെയുളള വഴിയിൽ 14 കുരിശുകൾ സ്‌ഥാപിച്ചിരുന്ന സ്‌ഥലങ്ങളിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയാണ് വിശ്വാസികൾ കുരിശുമലയിലെത്തിയത്.
കുരിശുമലയിൽ തകർക്കപ്പെട്ട കുരിശുകൾക്ക് മുമ്പിൽ ജപമാല പ്രാർത്ഥനയും നടത്തിയാണ് വിശ്വാസികൾ മടങ്ങിയത്. അതേ സമയം മന്ത്രിയും സി.സി.എഫും കുരിശുലയിലേക്ക് പോകാൻ വിശ്വാസികൾക്ക് അനുമതി നൽകിയെങ്കിലും വ്യാഴാഴ്‌ച വൈകിട്ടോടെ പരുത്തി പളളി റെയ്‌ഞ്ച് ഓഫീസർ കുരിശുമലയിലേക്ക് കടക്കരുതെന്ന് കാണിച്ച് റെക്‌ടർ ഡെന്നിസ് മണ്ണൂരിന് കത്ത് നല്‍കിയിരുന്നു . കുരിശുമല സംരക്ഷണ സമിതി അംഗങ്ങളായ സുന്ദര്‍ രാജ്, ബൈജു, സജു, വിസിറ്റേഷൻ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ എലിസബത്ത് തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്‍കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.