
അനിൽ ജോസഫ്
ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശമലയുടെ 62- ാമത് തീര്‍ത്ഥാനത്തിന് തുടക്കമായി. ബോണക്കാട് എസ്റ്റേറ്റിന് സമീപത്തു നിന്ന് ആരംഭിച്ച ജപമാല പദയാത്രയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ അണിനിരന്നു.
രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് മരുതാമല സെന്‍റ് ജോസഫ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന്, നടന്ന വിശുദ്ധ കുരിശിന്‍റെ ധ്യാനത്തിന് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സില്‍ നേതൃത്വം നല്‍കി.
ഉച്ചക്ക് 1-ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് 62 ാമത് കുരിശുമല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടര്‍ന്ന്, നടന്ന സമൂഹ ദിവ്യബലിക്കും മോണ്‍.ജി. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ കുരിശുമല തീര്‍ത്ഥാടന ചെയര്‍മാര്‍ ഫാ.റൂഫസ് പയസലിന്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കണിച്ചകുന്ന്, കെ.ആര്‍.എല്‍.സി.സി. അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, തെക്കന്‍ കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.അനീഷ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
വൈകിട്ട് നടന്ന തീര്‍ത്ഥാനട ഉദ്ഘാടന സമ്മേളനം എം.എല്‍.എ. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിതുര പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണകുമാരി ഡി.എല്‍., വാര്‍ഡ് മെമ്പര്‍ സതീശന്‍ വി., പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് എച്ച്.രാജാമണി, ലീജിയന്‍ ഓഫ് മേരി പ്രസിഡന്‍റ് ഷാജിബോസ്കോ, തീര്‍ത്ഥാനട ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സി അലേഷ്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് 5-ന് നടന്ന കൃതജ്ഞതാ ബലിക്ക് വിതുര സഹവികാരി ഫാ.അനൂപ് കളത്തിത്തറ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
കുരിശുമലയിലേക്ക് പ്രവേശിക്കാന്‍ ഹൈക്കോടതിയുടെ സ്റ്റേ ഉളളതിനാല്‍ വന്‍ പോലീസ് സന്നാഹത്തിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.