ഉണ്ടന്കോട്: ഡീക്കൻ സജിന് തോമസ് വൈദിക പട്ടം സ്വീകരിച്ചു. നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല് ചാമവിള തിരുകുടുബ ദേവാലയത്തില് നടന്ന ഭക്തി നിര്ഭരമായ ചടങ്ങില് തന്റെ കൈവയ്പ് വഴി ശുശ്രൂഷ പൗരോഹിത്യത്തിലേക്ക് ഡീക്കന് സജിന് തോമസിനെയും കൈപിടിച്ചുയര്ത്തി.
പാലിയോട് കോട്ടക്കല് ചാമവിള സജിന് നിവാസില് എന് തോമസ് സില്വി തോമസ് ദമ്പതികളുടെ 3 മക്കളില് മൂന്നാമനാണ്. 20 വര്ഷമായി ഡീക്കന്റെ പിതാവ് എന് തോമസ് ഉപദേശിയായി സഭക്ക് വേണ്ടി സേവനം അനുഷ്ടിക്കുന്നു .
കൊച്ചു നാള് മുതല് സഭയുടെ പ്രവര്ത്തനങ്ങളില് സജീവമായി പ്രവര്ത്തിച്ചിരുന്ന ഡീക്കന് സജിന് തോമസ് 6.6.2005 ല് പേയാട് സെയ്ന്റ് ഫ്രാന്സിസ് സെമിനാരിയില് വൈദികാര്ഥിയായി പ്രവേശനം നേടി പ്ലസ് 2 പഠനവും ഒന്നാം വര്ഷ ഡിഗ്രി പഠനവും പൂര്ത്തിയായ സജിന് തോമസ് മാറനല്ലൂര് സെന്റ് വിന്സെന്റ് സെമിനാരിയില് ഡിഗ്രി പഠനം പൂര്ത്തികരിച്ചു.
2011 മുതല് 2018 വരെയുളള കാലയളവില് ഫിലോസഫി ദൈവശാസ്ത്ര പഠനങ്ങള് ആലുവ പൊന്തിഫിക്കല് സെമിനാരിയിലും റീജെന്സി കാലഘട്ടം രൂപതയുടെ മൈനര് സെമിനാരിയായ സെന്റ് വിന്സെന്റ് സെമിനാരിയിലും പൂര്ത്തികരിച്ചു.03 03 .2015 വൈദിക വസ്ത്രവും 22.04.2017 ല് ഡിക്കന് പട്ടവും സ്വീകരിച്ചു. ഡീക്കന് പട്ട കാലയളവില് മാറനല്ലൂര് സെന്റ് പോള്സ് ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മത്രേസ്യ ദേവാലയത്തിലും സെന്റ് വിന്സെന്റ് മൈനര് സെമിനാരിയിലും പൂര്ത്തീകരിച്ചു.
വൈദിക പട്ട സ്വീകരണ ചടങ്ങില് പങ്കെടക്കാന് വൈദികരുടെയും സന്യസ്ഥരുടെയും വലിയൊരു നിര ശ്രദ്ധേയമായി . ഇടവക വികാരി ഫാ.കിരൺരാജും ഫാ എം. കെ. ക്രിസ്തുദാസും ചേര്ന്ന് പൂജാ വസ്ത്രം ധരിപ്പിച്ചു. മോണ്.ജി ക്രിസ്തുദാസ് , മോണ്. റൂഫസ് പയസ്ലില് മോണ് .വിന്സെന്റ് കെ പീറ്റര്, മോണ്.വി.പി ജോസ് , ചാന്സിലര് ഡോ.ജോസ് റാഫേല് തുടങ്ങിയവര് സഹകാര്മ്മികരായി. സന്ധ്യാ ടി എസ് സഹോദരിയും സതീഷ് ടി എസ് സഹോദരനുമാണ് .
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.