Categories: Diocese

നെയ്യാറ്റിൻകര രൂപതയിലെ രണ്ടു വൈദീക വിദ്യാർഥികൾ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു

നെയ്യാറ്റിൻകര രൂപതയിലെ രണ്ടു വൈദീക വിദ്യാർഥികൾ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു

അനിൽ ജോസഫ്

പൂനെ: നെയ്യാറ്റിന്‍കര രൂപതയിലെ ചന്ദ്രമംഗലം ഇടവകാംഗമായ ബ്രദര്‍ ജിനു റോസും, അരുവിക്കര ഇടവകാംഗമായ ബ്രദര്‍ വിപിന്‍ രാജും പൂനെ പേപ്പല്‍ സെമിനാരിയില്‍ വച്ച് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഫെബ്രുവരി 2-ാം തീയതി ശനിയാഴ്ച ഡീക്കന്‍ പട്ടം സ്വീകരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മറ്റു 13 പേരും അന്നേദിവസം ഡീക്കന്‍ പട്ടം സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 08.30- ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ആംഗലേയ ഭാഷയിലായിരുന്നു.

ചന്ദ്രമംഗലം ഇടവകയില്‍ പത്രോസ്-ശോഭാ ദമ്പതികളുടെ മൂത്തമകനായ ഡീക്കന്‍ ജിനു റോസ് 1991 ആഗസ്റ്റ് 26-ന് ജനിച്ചു. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരാണ്.

ഡീക്കന്‍ വിപിന്‍ രാജ് അരുവിക്കര ഇടവികയിലെ സെല്‍വരാജ്-ആഗ്നസ് ദമ്പതികളുടെ മൂത്ത മകനാണ്. 1991 മാര്‍ച്ച് 27-നായിരുന്നു ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനാണുള്ളത്.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇരുവരും 2007 ജൂണ്‍ 3-ന് നെയ്യാറ്റിൻകര രൂപതയുടെ പേയാട് സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിക്കുകയും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന്, പോങ്ങുംമൂട് സെന്‍റ് വിന്‍സെന്‍റ്സ് സെമിനാരിയില്‍ ഡിഗ്രി പഠനം പൂർത്തിയാക്കി.

അതിനുശേഷം ബ്രദര്‍ ജിനു റോസ് ആലുവ സെന്‍റ് ജോസഫ് കാര്‍മ്മല്‍ഗിരി സെമിനാരിയിലും ബ്രദര്‍ വിപിന്‍ രാജ് പൂനെ പേപ്പല്‍ സെമിനാരിയിലും തത്ത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടർന്ന്, ഇവര്‍ നെയ്യാറ്റിന്‍കര രൂപതയിലെ രണ്ട് മൈനര്‍ സെമിനാരികളിലായി റീജന്‍സി കാലയളവ് പൂര്‍ത്തിയാക്കി. റീജന്‍സി കാലയളവിനു ശേഷം ഇരുവരും പൂനെ പേപ്പല്‍ സെമിനാരിയിലേയ്ക്ക് അയക്കപ്പെട്ടു. ഇപ്പോൾ ഇരുവരും ദൈവശാസ്ത്രപഠനത്തിന്റെ അവസാന കാലയളവിലാണ്.

നെയ്യാറ്റിൻകര രൂപതയുടെ ചുറ്റുപാടുകളും, രൂപതയോടുള്ള സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ചാണ് തങ്ങളുടെ സെമിനാരി രൂപീകരണത്തിന്റെ അവസാനനാളുകളെന്ന് ഇരുവരും പറഞ്ഞു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago