സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിൽ വർഗീയവിദ്വേഷം പരത്തുന്ന ചുവരെഴുത്തുകൾ. പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് വിവാദ എഴുത്തുകൾ. മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലിൽ എഴുതിയത്. കുരിശിൽ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്ന് എഴുതി. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സായ് ആശിർവാദ് പറഞ്ഞു.
കോളജിലെ ഉദ്യോഗസ്ഥർ എഴുത്ത് മായ്ച്ചു കളഞ്ഞു. സെന്റ് സ്റ്റീഫൻസ് കോളജിന്റെ കാമ്പസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നതാണെന്ന് എൻ.എസ് യു.ഐ. വക്താവ് നീരജ് മിശ്ര പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി. ഡൽഹി സംസ്ഥാന സെക്രട്ടറി ഭരത് കുമാർ ആവശ്യപ്പെട്ടു. കർശന നടപടി വേണമെന്ന് ഡൽഹി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം രാജേഷ് കുമാറും പറഞ്ഞു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.