അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്‍ഗ്രിം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. ആദ്യഘട്ടമായി അനുവദിക്കുന്ന 91 ലക്ഷം രൂപയുടെ അമിനിറ്റി സെന്ററിന്റെ ശിലാഫലകത്തിന്റെ അനാശ്ചാതനവും, അടിസ്ഥാന ശിലയുടെസ്ഥാപനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, തീര്‍ത്ഥാടന പളളികളുടെ വികസനത്തിന് വേണ്ടി മറ്റൊരു സര്‍ക്കാരുകളും നടപ്പിലാക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ശിലയുടെ ആശീര്‍വാദ കര്‍മ്മം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. ഷോപ്പുകള്‍, എ.ടി.എം. കൗണ്ടര്‍, ഹാള്‍ എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണോത്ഘാടനത്തില്‍ എം.എല്‍.എ. കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്.സലൂജ, ഇടവക വികാരി മോണ്‍. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്, അമിനിറ്റി സെന്റെറിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ആര്.ശങ്കര്‍, സഹവികാരി ഫാ.ടോണി മാത്യു മുണ്ടപ്ലക്കല്‍, എം.ആര്. സൈമണ്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.