
അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ മരിയന് തീര്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്ഗ്രിം ടൂറിസം പദ്ധതിയുടെ നിര്മ്മാണോത്ഘാടനം നാളെ നടക്കും. രാവിലെ 10.30-ന് ടൂറിസം മന്ത്രി കടകംപളളി സരേന്ദ്രന് നിര്മ്മാണോത്ഘാടനം നിര്വ്വഹിക്കും.
ആദ്യഘട്ടമായി 91 ലക്ഷം രൂപയാണ് വിനോദസഞ്ചാര വകുപ്പിന്റെ പില്ഗ്രിം ടൂറിസം പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ചിരിക്കുന്നത്. ഷോപ്പുകള്, എംടിഎം കൗണ്ടര്, ഹാള് എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് നിര്മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്മ്മാണ ചുമതല.
നിര്മ്മാണോത്ഘാടനത്തില് എം.എല്.എ. കെ.ആന്സലന്, നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര് സലൂജ , ഇടവക വികാരി മോണ്. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്, അമിനിറ്റി സെന്റെറിന്റെ നിര്മ്മാണചുമതല വഹിക്കുന്ന ശങ്കര് തുടങ്ങിയവര് ചടങ്ങില് പങ്കെടുക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.