Categories: Diocese

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന് 91 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന് 91 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് 91 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്ക് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്‌ ഇന്നലെ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പില്‍ഗ്രിം ഷൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസം ഡവലപ്മെന്‍റ് അറ്റ് സ്വര്‍ഗ്ഗാരോപിതമാതാ ചര്‍ച്ച് എന്ന പദ്ധതിയിലൂടെയാണു തുക അനുവധിച്ചത്.

മള്‍ട്ടിപര്‍പ്പസ് ഹാള്‍, എടിഎം, ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന അമിനിറ്റി സെന്‍ററായിരിക്കും തുകയില്‍ നിര്‍മ്മിക്കുക എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനായിരിക്കും നിര്‍മ്മാണ ചുമതല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)നായിരിക്കും. 12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ പദ്ധതിയിലൂടെ നെയ്യാറ്റിന്‍കര രൂപതയിലെ തന്നെ പുരാതന ദേവാലത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വികാരി മോണ്‍.വി.പി.ജോസ് പറഞ്ഞു.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago