Categories: Diocese

വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം പില്‍ഗ്രിം ടൂറിസം പദ്ധതി നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിച്ചു

നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്‍ഗ്രിം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടമായി അനുവദിക്കുന്ന 91 ലക്ഷം രൂപയുടെ അമിനിറ്റി സെന്ററിന്റെ ശിലാഫലകത്തിന്റെ അനാശ്ചാതനവും, അടിസ്ഥാന ശിലയുടെസ്ഥാപനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, തീര്‍ത്ഥാടന പളളികളുടെ വികസനത്തിന് വേണ്ടി മറ്റൊരു സര്‍ക്കാരുകളും നടപ്പിലാക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന ശിലയുടെ ആശീര്‍വാദ കര്‍മ്മം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. ഷോപ്പുകള്‍, എ.ടി.എം. കൗണ്ടര്‍, ഹാള്‍ എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്‍മ്മാണ ചുമതല.

നിര്‍മ്മാണോത്ഘാടനത്തില്‍ എം.എല്‍.എ. കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, ഇടവക വികാരി മോണ്‍. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, അമിനിറ്റി സെന്റെറിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ആര്‍.ശങ്കര്‍, സഹവികാരി ഫാ.ടോണി മാത്യു മുണ്ടപ്ലക്കല്‍, എം.ആര്‍. സൈമണ്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago