Categories: Diocese

വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ പില്‍ഗ്രിം ടൂറിസത്തില്‍ ഉള്‍പ്പെടുത്തും; കെ.ആന്‍സലന്‍ എം.എൽ.എ.

വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ പില്‍ഗ്രിം ടൂറിസത്തില്‍ ഉള്‍പ്പെടുത്തും; കെ.ആന്‍സലന്‍ എം.എൽ.എ.

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍. പളളിയിലേക്കെത്തുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റ പണികള്‍ ആഗസ്റ്റ് 1 നുളളില്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണം നടത്തുമെന്നും എം.എല്‍.എ. അറിയിച്ചു.

ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്ററും ഇടവക വികാരിയുമായ മോണ്‍.വി.പി.ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ.യാണ് തീര്‍ത്ഥാടനത്തിന്‍റെ രക്ഷാധികാരി. മോണ്‍.വി.പി.ജോസാണ് തീര്‍ത്ഥാടന ചെയര്‍മാന്‍. ഇടവക സഹവികാരി ഫാ.ടോണി മാത്യു അസ്സി. ചെയര്‍മാന്‍, ജില്ലാമെമ്പര്‍ ജോസ് ലാല്‍, പഞ്ചായത്ത് പ്രസിഡന്‍റ് രാജ്കുമാര്‍ തുടങ്ങിയവരാണ് സഹ രക്ഷാധികരികള്‍.

തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ്രാജ്, പബ്ലിസിസ്റ്റി വി.എസ്.ജസ്റ്റിന്‍രാജ്, ജോയിന്‍റ് കണ്‍വീനര്‍ സി.വിന്‍സെന്‍റ്, മീഡിയ & പ്രസ് ഡി.ഫ്രാന്‍സിസ്, ജോയിന്‍റ് കണ്‍വീനര്‍ സുനില്‍ ഡി.ജെ, പ്രോഗ്രാം & സ്റ്റേജ് വിനോദ്, ലൈറ്റ്& സൗണ്ട് ഷിബു, ലിറ്റര്‍ജി; അജിത്ലാല്‍, റിസപ്ഷന്‍; സുനിത, ഫുഡ് & അക്കോമഡേഷന്‍; വര്‍ഗ്ഗീസ്, മ്യൂസിയം; ജിനി, പോലീസ് & ട്രന്‍സ്പേര്‍ട്ട്; അനില്‍കുമാര്‍, വോളന്‍റിയര്‍ ക്യാപ്റ്റന്‍; ബിബിന്‍ എസ്.എല്‍., അലങ്കാരം &വിളംബര റാലി; അനൂപ്.

കൊടിയേറ്റ് ദിനത്തില്‍ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരകളിയും അരങ്ങേറും.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago