Categories: Diocese

ലീജിയൻ ഓഫ് മേരി കിളിയൂർ കൂരിയ രജത ജൂബിലി

ലീജിയൻ ഓഫ് മേരി കിളിയൂർ കൂരിയ രജത ജൂബിലി

അർച്ചന കണ്ണറവിള

ഉണ്ടൻകോട്: കിളിയൂർ ഇടവക കേന്ദ്രമാക്കി സ്‌ഥാപിതമായ ലീജിയൻ ഓഫ് മേരിയുടെ കൂരിയ രജത ജൂബിലി 2018 നവംബർ 24, 25 തീയതികളിൽ കുരിശുമല സംഗമ വേദിയിൽ വച്ചു നടത്തപ്പെടുന്നു. ലോകത്തിനും, അതിന്റെ നശീകരണശക്തിക്കും എതിരായി തിരുസഭ നിരന്തരം നടത്തുന്ന സമരത്തിൽ സൈനികസേവനം ചെയ്യാൻ സ്വയം സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയാണ് ലീജിയൻ ഓഫ് മേരി.

1993-നവംബർ 27-നാണ് കിളിയൂരിൽ കൂരിയ നിലവിൽ വന്നത്. 25 വർഷം പിന്നിടുന്ന ഈ അവസരത്തിൽ കൂരിയക്ക് ശക്തമായ അടിത്തറ ഒരുക്കിയ ആധ്യാത്മിക നിയന്താക്കൾക്കും സൈനികർക്കും നന്ദി അർപ്പിക്കുന്നതോടൊപ്പം, ആദ്യകാല നേതൃത്വം നൽകിയ ധീരരായ സൈനികരെ ആദരിക്കുകയും ചെയുന്നു.

24-ന് രാവിലെ 8:30-ന് ലൂർദുമാതാ മുള്ളിലവുവിളയിൽ വച്ച് രജിസ്ട്രേഷൻ ആരംഭിക്കുന്ന കാര്യപരിപാടി ഉദ്ഘാടനം ചെയുന്നത് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ്. റവ. മോൺ. ജി. ക്രിസ്തുദാസ് ആണ്. കുരിശുമല റെക്ടർ വെരി. റവ. മോൺ. ഡോ. വിൻസെന്റ്. കെ. പീറ്റർ പ്രസ്തുത പരിപാടിയിൽ അധ്യഷനായിരിക്കും. കുരിശുമല ഇടവകവികാരി ഫാ. രതീഷ് മാർക്കോസ്, ബ്രദർ. ഷാജി ബോസ്കോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

തുടർന്ന് 10:30-ന് തിരുവനന്തപുരം അതിരൂപത ഫാമിലി മിനിസ്ട്രി ഡയറക്ടർ റവ. ഫാ. ജോൺ “മരിയ ശാസ്ത്രം” എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസ്സ്‌ നയിക്കും.

12:30-ന് സി. അൽഫോൻസായുടെ നേതൃത്വത്തിൽ സൈനിക ജപശൃംഖല ഉണ്ടായിരിക്കും. തുടർന്ന്, “പരിശുദ്ധ അമ്മയും വിശ്വാസ സത്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. ആൽബർട്ട് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു. തുടർന്ന്, ബ്രദർ. ഷാജി ബോസ്കോ “നിയമഗ്രന്ഥം” ആസ്പദമാക്കി ക്ലാസ്സ്‌ എടുക്കുന്നു.

25-ന് ഒരു മണിക്ക് തുടങ്ങുന്ന പ്രാരംഭ പ്രാർത്ഥനയ്ക്കും ജപമാലയ്ക്കും നേതൃത്വം നല്കുന്നത് സി. സുധാകുമാരിയാണ്. തുടർന്ന് “പരി.മാതാവ് ഇതര മതഗ്രന്ഥങ്ങളിൽ” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ്. റാഫേൽസ് മൈനർ സെമിനാരി റെക്ടർ വെരി. റവ. ഡോ. ജോസഫ് സുഗുൺ ലിയോൺ ക്ലാസ്സ്‌ നയിക്കും.

തുടർന്ന്, സമാപന സമ്മേളനവും മരിയ സൈനികരെ ആദരിക്കലും നടക്കുന്നു.

vox_editor

View Comments

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

1 week ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

3 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

3 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

3 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

3 weeks ago