Categories: Diocese

ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക മെയ്മാസ വണക്കത്തിന് നെയ്യാറ്റിൻകര രൂപതയിൽ നാളെ (മെയ് 1) തുടക്കം കുറിക്കും

ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിലാണ് മെയ്മാസ വണക്ക പ്രാർത്ഥനയുടെ ഉദ്‌ഘാടന ക്രമീകരണങ്ങൾ...

അനിൽ ജോസഫ്

ചുള്ളിമാനൂർ: നെയ്യാറ്റിൻകര രൂപതയിൽ, ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക മെയ്മാസ വണക്കത്തിന് നാളെ തുടക്കമാവും. മെയ് 1-ന് രാവിലെ 7-മണിക്ക് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ വച്ച് നെയ്യാറ്റിൻകര രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ തിരിതെളിച്ച് മെയ്മാസ വണക്ക പ്രാർത്ഥനയ്ക്ക് ആരംഭം കുറിക്കും. ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിലാണ് മെയ്മാസ വണക്ക പ്രാർത്ഥനയുടെ ഉദ്‌ഘാടന ക്രമീകരണങ്ങൾ നടക്കുക.

രാവിലെ 7-മണിക്ക് നടക്കുന്ന മെയ്മാസ വണക്ക പ്രാർത്ഥനയുടെ ഉദ്‌ഘാടനത്തിൽ ലീജിയൻ ഓഫ് മേരി അംഗങ്ങൾക്കോ, മറ്റു വിശ്വാസികൾക്കോ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ അവരവരുടെ ഭവനങ്ങളിൽ തിരിതെളിച്ച് മെയ്മാസ വണക്ക പ്രാർത്ഥനയിലും ജപമാലയിൽ പങ്കുചേരണമെന്ന് ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം അറിയിച്ചു.

ഇപ്രാവശ്യത്തെ പ്രത്യേക സാഹചര്യത്തിൽ, കൊറോണാ ഭീതിയിൽ നിന്നും ലോകത്തെ സംരക്ഷിക്കുവാനുള്ള പ്രത്യേക നിയോഗത്തോടെയാണ് ഫ്രാൻസിസ് പാപ്പാ ആഗോളസഭയോട് ഈ മെയ്മാസത്തിൽ വീടുകളിൽ ജപമാല പ്രാർത്ഥന ചൊല്ലുവാനായി പ്രത്യേകം ആഹ്വാനം ചെയ്തിരിക്കുന്നത്. ജപമാലയ്ക്ക് ശേഷം ചൊല്ലേണ്ട പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ പിതാവ് നൽകിയിട്ടുണ്ട്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

6 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago