
ജോസ് മാർട്ടിൻ
ആലപ്പുഴ: ലോക രോഗിദിനം കൂടുതൽ അർത്ഥവത്താക്കുന്നതിന്റെ അടയാളമായി, രോഗികൾക്ക് രോഗിലേപന കൂദാശയുമായി ആലപ്പുഴ രൂപത. ലീജിയൻ ഓഫ് മേരി കമീസിയത്തിന്റെ നേതൃത്വത്തിലാണ് ലൂർദ് മാതാവിന്റെ ഓർമ്മതിരുനാൾ ദിനവും ലോക രോഗിദിനവും ആചരിച്ചത്. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ, ആലപ്പുഴ രൂപതാ സഹായമെത്രാൻ ഡോ.ജയിംസ് ആനാപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹ ദിവ്യബലിയിൽ 450 -ൽപരം രോഗികൾക്ക് രോഗിലേപന കൂദാശ നൽകി.
ബിഷപ്പ് തന്റെ വചന സന്ദേശത്തിൽ; കത്തോലിക്കാ ആഗോള സഭ കൽക്കട്ടയിലെ മദർ തെരേസയുടെ സ്മരണയും, മദർ തെരേസയെതന്നെ ആതുരശുശ്രൂഷയുടെയും, ക്രിസ്തീയ രോഗി പരിചരണത്തിന്റെയും, പരമോന്നത മാതൃകയായി നൽകിക്കൊണ്ട് ഈ വർഷം ഇന്ത്യയെ തന്നെയാണ് ആഗോള സഭ അതിന്റെ കേന്ദ്രമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ചു. അതുപോലെ, ഇന്ന് രോഗികൾക്കായുള്ള പ്രത്യേക ദിനം ആചരിക്കുമ്പോൾ, ലീജിയൻ ഓഫ് മേരിയുടെ പ്രത്യേക ശുശ്രൂഷയായ രോഗി സന്ദർശനവും സമാശ്വാസം നൽകലും സന്തോഷത്തോടെ ചെയ്യുവാൻ മനസുകാണിക്കുന്ന ഈ ദേവാലയത്തിലും മറ്റു ദേവാലയങ്ങളിലുമുള്ള മരിയ സൈനികരെ പ്രത്യേകം ഓർക്കുകയും അവരോടുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ആത്മാവിലും ശരീരത്തിലും ഉള്ള സുസ്സ്ഥിതി കർത്താവിന്റ കൂദാശകളിലൂടെ നൽകപ്പെടുന്ന പവിത്രീകരണ ശുശ്രൂഷയിലൂടെ ദൈവജനത്തിന് പ്രാപ്യമാക്കുന്ന ഒരു കൂദാശയാണ് രോഗിലേപനം. ഈശോ തന്നെയാണ് ഇതിന്റെ പരമോന്നത മാതൃകയെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും; രോഗികളെ അലിവോടെ കാണുകയും സ്പർശിക്കുകയും ചെയ്ത കർത്താവിൽ, നമ്മുടെ വേദനകളെല്ലാം ഏറ്റുവാങ്ങിയ കർത്താവിൽ നമ്മുടെ വേദനകൾക്കും രോഗങ്ങൾക്കും അഭയം കണ്ടെത്തുവാനും നമുക്ക് സാധിക്കുമെന്നും; ഈ ഭൂമിയിൽ എത്ര കാലം ജീവിച്ചിരിക്കുന്നു എന്നതല്ല, പക്ഷേ ജീവിച്ചിരിക്കുമ്പോൾ എല്ലാം ദെവത്തിന്റെ കാരുണ്യത്തിൻ കീഴിലാണെന്ന അവബോധമാണ് നമുക്കുള്ള സമാശ്വാസമെന്നും ബിഷപ്പ് കൂട്ടിച്ചെർത്തു.
ആലപ്പുഴ രൂപതയിൽ മരിയ ഭക്തനായ ദൈവദാസൻ മോൺ.റെയ്നോൾഡ്സ് പുരയ്ക്കലാണ് ലീജിയൻ ഓഫ് മേരിയുടെ പ്രവർത്തനമാരംഭിച്ചത്. ഭവന സന്ദർശനം, രോഗി സന്ദർശനം, കുടുംബജീവിത കൗൺസലിംഗ് തുടങ്ങിയവയാണ് പ്രധാന പ്രവർത്തന മേഖലകലായി നിലനില്കുനന്നത്.
ആലപ്പുഴ രൂപതയിലെ ലീജിയൻ ഓഫ് മേരിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ.ഇഗ്നേഷ്യസ് ചുള്ളിക്കൽ, കമീസിയം പ്രസിഡൻറ് ചിന്നപ്പൻ പഴമ്പാശ്ശരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിദിനം സംഘടിപ്പിച്ചത്. മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം, കത്തീഡ്രൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ട് പറമ്പിൽ, ഫാ. മരിയാൻ ജോസ്, ഫാ.ബേർളി വേലിയകം, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, തുടങ്ങി നിരവധി വൈദികർ സഹകാർമ്മികരായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.