അനൂപ്. ജി. വർഗീസ്
നെയ്യാറ്റിൻകര: മിഷൻ കുരിശ് പ്രയാണത്തിന്റെ സമാപനത്തിനു മുന്നോടിയായി നാളെ 12/9/2018 രാവിലെ 8 മണി മുതൽ നെയ്യാറ്റിൻകര രൂപതയിലെ യുവജന ശുശ്രുഷയുടെ നേതൃത്വത്തിൽ എൽ.സി.വൈ.എംഉം ജീസസ് യൂത്തും ചേർന്ന് ഒരു ഏകദിന ആരാധന നടത്തുന്നു.
നെയ്യാറ്റിൻകര അമലോൽഭവ മാതാ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുന്ന ആരാധനയിൽ രൂപതയിലെ എല്ലാ ഫെറോനകളും നേതൃത്വം നൽകുന്നുവെന്ന് യുവജന ശുശ്രുഷ ഡയറക്ടർ റവ.ഫാ.ബിനു റ്റി. അറിയിച്ചു.
രാവിലെ 8 മണി മുതൽ 11 മണി വരെ നെടുമങ്ങാട്, ചുള്ളിമാനൂർ, ആര്യനാട് എന്നീ ഫെറോനകളിലെ യുവജനങ്ങൾ നേതൃത്വം നൽകും.
തുടർന്ന്, 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയുള്ള ആരാധനയ്ക്ക് ഉണ്ടൻകോട്, കാട്ടാക്കട, കട്ടക്കോട്, പെരുങ്കടവിള എന്നീ ഫെറോനകളിലെ യുവജനങ്ങൾ നേതൃത്വം നൽകുമ്പോൾ ഉച്ചക്ക് 2 മണി മുതൽ 5 മണി വരെയുള്ള ആരാധന പാറശാല, ബാലരാമപുരം, നെയ്യാറ്റിൻകര, വ്ളാത്താങ്കര എന്നീ ഫെറോനകളിലെ യുവജനങ്ങൾ നയിക്കും.
മിഷൻ കുരിശ് പ്രയാണസമാപനം വലിയൊരനുഭവമാക്കി മാറ്റുവാൻ എല്ലാ യുവതീ യുവാക്കളും ആത്മാർഥമായി ആരാധനയിൽ പങ്കുചേരണമെന്ന് യുവജന ശുശ്രുഷ ഡയറക്ടർ അഭ്യർത്ഥിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.