അനില്‍ ജോസഫ്
തിരുവനന്തപുരം: മദ്യത്തിനും ആഡംബരങ്ങള്‍ക്കും കളയുന്ന പണം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം. സംസ്ഥാന സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെയും സഹായത്തോടെ പണി ആരംഭിച്ച് വീട് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായിക്കുന്ന ഭവനം ഒരു സമ്മാനം പദ്ധതിയില്‍ സഹായ ധനം വിതരണം ചെയ്യ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
ആര്ഭാടങ്ങള്ക്കായി ഉപയോഗിക്കുന്ന തുക നാടിന്റെ നന്മക്കും വികസനത്തിനുമായി ചിലവിടുന്നതു വഴി നാട്ടില്‍ സമത്വവും സാഹോദര്യവും കളിയാടുമെന്നും ബിഷപ് പറഞ്ഞു. ഒന്നിച്ച് നില്‍ക്കാനും ഉളളത് പങ്കുവക്കാനും കഴിയണമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഭവനം ഒരു സമ്മാനം പദ്ധതിയുടെ ഭാഗമായി 50 വീടുകളാണ് രൂപത പൂര്‍ത്തികരിച്ച് നല്‍കുന്നത്. ഒരു വീടിന് 2 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭവനം ഒരു സമ്മാനം പദ്ധതിയുടെ 3 ാം ഘട്ടത്തിന് ഒരു കോടി രൂപയുടെ സഹായമാണ് ഭവന രഹിതര്‍ക്ക് ലഭിക്കുന്നത് പദ്ധതിയുടെ ഒന്നാംഘടമായി 50000 രൂപ വീതം ഭവന രഹിതര്‍ക്ക് ലഭിച്ചു. ഇതിനോടകം പദ്ധതിയില്‍ 102 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.
ടി.എസ്.എസ്. ഡയറക്ടര്‍ ഫാ.ലെനിന് രാജ്, ഫാ.ഡോണി ഡി പോള്‍, നോഡല്‍ ഓഫീസര്‍ ജറാള്സ്റ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.