അനിൽ ജോസഫ്
വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ് സമാപിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുമലയിലെത്തിയത്.
സമാപന ദിനത്തെ പ്രഭാത പ്രാര്‍ത്ഥനക്ക് പൊന്മുടി സെന്റ് ആന്റെണീസ് ദേവാലയം നേതൃത്വം നല്കി. തുടര്‍ന്ന്, നടന്ന ഓശാന ഞായര്‍ ആചരണത്തിന് കുരിശുമല തീര്‍ത്ഥാടന ചെയര്മാന് മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്കി. വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് കരിസ്മാറ്റിക് സോണ്‍ നെയ്യാറ്റിന്‍കര നേതൃത്വം നല്കി.
ഉച്ചക്ക് നടന്ന പരിഹാര ശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ടി.ക്രിസ്തുദാസും, ചുളളിമാനൂര്‍ സഹവികാരി ഫാ.ബെനഡിക്ടും, കെ.ആര്.എല്‍.സി.സി.യുടെ ബി.സി.സി. കമ്മിഷന് സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആര്‍ബിയും നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.