Categories: Diocese

കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍; വിശുദ്ധ വാരത്തിന് തുടക്കമായി

കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍; വിശുദ്ധ വാരത്തിന് തുടക്കമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍. കുരുത്തോല ഞായറോടെ ദേവാലയങ്ങളില്‍ വിശുദ്ധവാരത്തിനും തുടക്കമായി. നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനുമുളള കാലമാണ് വിശുദ്ധവാരമെന്ന് ബിഷപ്പ് പറഞ്ഞു. പരസ്നേഹ പ്രവര്‍ത്തികളിലൂടെ ഈസ്റ്ററിനെ വരവേല്‍ക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. ഇടവക വികാരി മോണ്‍.വി.പി ജോസ് റവ. ഡോ.രാജദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

കുരുത്തോല പ്രദക്ഷിണം നെയ്യാറ്റിന്‍കര പട്ടണം ചുറ്റി അലുംമ്മൂട് ജംഗ്ഷന്‍, സെന്റ് തെരേസാസ് കോണ്‍വെന്റ് വഴി ദേവാലയത്തില്‍ സമാപിച്ചു.

രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ തെക്കന്‍ കുരിശുമലയില്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്ററും, ബോണക്കാട് കുരിശുമലയില്‍ മോണ്‍.റൂഫസ് പയസലിനും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയി മത്യാസും, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.എസ്.എം.അനില്‍കുമാറും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.അലക്സ് സൈമണും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തിങ്കളാഴ്ച്ച വൈകിട്ട് 4-ന് നെയ്യാറ്റിൻകര കത്തീഡ്രല്‍ ദേവാലയത്തില്‍ തൈല പരികര്‍മ്മപൂജയും പൗരോഹിത്യ നവീകരണവും നടക്കും

തെക്കന്‍ കുരിശുമല

 

മേലാരിയോട് മദര്‍ തെരേസ ദേവാലയം

സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയം മുതിയാവിള

പേയാട് സെന്‍റ് സേവ്യേഴ്സ്

കമുകിന്‍കോട് സെന്‍റ് ആന്‍റണീസ് ദേവാലയം

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago