Categories: Diocese

പെസഹാ ആചരിച്ച് വിശ്വാസികള്‍; നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ പരിഹാര ശ്ലീവാപാത

പെസഹാ ആചരിച്ച് വിശ്വാസികള്‍; നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ പരിഹാര ശ്ലീവാപാത

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കുരിശുമരണത്തിന് മുമ്പ് ക്രിസ്തുനാഥന്‍ ശിഷ്യന്‍മാരൊപ്പം അന്ത്യത്താഴം കഴിച്ച് പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍െ ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന പാദക്ഷാളന ശുശ്രൂഷക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയുടെ വലിയ സന്ദേശമാണ് പെസഹായിലൂടെ സമൂഹത്തിന് ക്രിസ്തുദേവന്‍ നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെകൂടി കരുതുന്ന പുത്തന്‍ സംസ്കാരം സമൂഹത്തില്‍ വളര്‍ന്ന് വരണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി മോണ്‍.വി.പി. ജോസ് സഹകാര്‍മ്മികത്വം വഹിച്ചു.

ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തില്‍ പരിഹാരശ്ലീവാപാത നടക്കും. രാവിലെ 7.30-ന് വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പരിഹാരശ്ലീവാപാത ആശുപത്രി ജംഗ്ഷന്‍ അലുംമ്മൂട്, ബസ്റ്റാന്‍ഡ് കവല വഴി ദേവാലയത്തില്‍ സമാപിക്കും.

ശ്ലീവാപാതയില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി വചന വിചിന്തനം നടത്തും. തുടർന്ന്, വൈകിട്ട് 3-ന് കുരിശാരാധാന.

ശനിയാഴ്ച വൈകിട്ട് 10.45 മുതല്‍ ഈസ്റ്റര്‍ പെസഹാ പ്രഘോഷണവും, ദീപാര്‍ച്ചനയും, വചന പ്രഘോഷണവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago