Categories: Diocese

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ തീർത്ഥാടകരുടെ ഒഴുക്ക്‌

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ തീർത്ഥാടകരുടെ ഒഴുക്ക്‌

സ്വന്തം ലേഖകന്‍ 

വിതുര: ബോണക്കാട്‌ കുരിശുലയിലേക്ക്‌ തീർത്ഥാടകരുടെ ഒഴുക്ക്‌ തുടങ്ങി. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാനും പിയാത്ത വന്ദനത്തിനും കൊടും ചൂടിനെ അവഗണിച്ചും നിരവധി തീർത്ഥാടകരാണെത്തിയത്‌.

പീഡാനുഭവ ഗാനങ്ങൾ ആലപിച്ചും ജപമാല പ്രാർത്ഥന നടത്തിയും നൂറുകണക്കിന്‌ തീർത്ഥാടകർ ബോണക്കാട്‌ അമലോത്‌ഭവമാതാ ദേവാലയത്തിന്‌ സമീപത്തെ ധ്യാന സെന്ററിൽ പ്രാർത്ഥനയിൽ മുഴുകി. രാവിലെ നടന്ന പ്രഭാത പ്രാർത്ഥനക്ക്‌ കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകി.

സീറോമലബാർ ക്രമത്തിൽ നടന്ന സമൂഹദിവ്യബലിക്ക്‌ ലൂർദ്ദ്‌ ഫൊറോന ദേവാലയ വികാരി ഫാ. ജോസ്‌ വിരുപ്പേൽ നേതൃത്വം നൽകി. കുരിശിന്റെ വഴി പ്രാർത്ഥനക്ക്‌ കേരള ലാറ്റിന്‍ കാത്തലിക്‌ അസ്സോസിയേഷൻ നെയ്യാറ്റിൻകര രൂപതാ സിമിതി നേതൃത്വം നൽകി. തേവൻപാറ ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്‌ പത്താങ്കല്ല്‌ ക്രിസ്‌ത്യൻ വോയ്‌സിന്റെ നേതൃത്വത്തിൽ ധ്യാന സെന്ററിൽ ഗാനാജ്‌ഞലി നടത്തി.

2 മണിക്ക്‌ നടന്ന പ്രാർത്ഥനാ ശുശ്രൂഷക്ക്‌ തേവൻപാറ ലൂഥറൻ ചർച്ച്‌ നേതൃത്വം നൽകി.

വൈകിട്ട്‌ നടന്ന കൃതജ്ഞതാബലിക്ക്‌ ചുളളിമാനൂർ ഫൊറോന വികാരി ഫാ. അൽഫോൺസ്‌ ലിഗോറി നേതൃത്വം നൽകി. ഫാ. രാഹുൽ ബി. ആന്റോ വചന സന്ദേശം നൽകി.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago