ബോണക്കാടില്‍ 2018 ജനുവരി 5-ന് പോലീസിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. 62 പേരെയാണ് പോലീസ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
വനിതാ പോലീസ് പോലുമില്ലാതെ 22 സ്ത്രീകളെ നിഷ്കരണം തല്ലിയൊതുക്കി. 3 വൈദികരുടെ കൈകൾ അടിച്ചൊടിച്ചു. 2 കന്യാസ്ത്രീകളുടെ തല അടിച്ച് പൊട്ടിച്ചു. 32 വിശ്വാസികളുടെ കൈയ്യും കാലും തല്ലിയൊടിച്ചു. വിതുര സ്വദേശിയായ ഒരു വയോധികന്റെ കണ്ണ് തകര്‍ത്തു. ഇന്നും അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചിട്ടില്ല. വിശ്വാസികള്‍ക്കെതിരെ യഥാര്‍ത്ഥ ഭരണകൂട ഭീകരത.
രാവിലെ തുടങ്ങിയ സമരത്തെ തണുപ്പിക്കാനോ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നില്ല. കാണിത്തടത്ത് അടികൊണ്ട് ആശുപത്രിയില്‍ വിശ്വാസികളെ കൊണ്ടു പോകുന്ന സമയം തന്നെ, വിതുര ജംഗ്ഷനിലും വിശ്വസികളെ അടിച്ചൊതുക്കി. എല്ലാത്തിനും ഉന്നതങ്ങളില്‍ നിന്ന് എസ്.പി.ക്കും പാലോട് സി.ഐ.ക്കും വിതുര എസ് ഐക്കും നിര്‍ദ്ദേശം.
ഒരു വിശ്വാസ സമൂഹത്തെ പട്ടിയെ തല്ലുന്നത് പോലെയാണ് സര്‍ക്കാര്‍ തെരുവില്‍ നേരിട്ടത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.