Categories: Kerala

മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില് പ്രതിക്ഷേധവുമായി കെഎല്‍സിഎ

മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില് പ്രതിക്ഷേധവുമായി കെഎല്‍സിഎ

സ്വന്തം ലേഖകൻ

എറണാകുളം: മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കത്തില്‍ കെഎല്‍സിഎയുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ ഇരകളുടെ വാക്കുകള്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്തതിന് മാധ്യമങ്ങള്‍ക്കുനേരെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ 6-ാം ചട്ടം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെഎല്‍സിഎ സംസ്ഥാനസമിതി കുറ്റപ്പെടുത്തി.

കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടം പ്രകാരം നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനും ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ നല്കാന്‍ മുതിര്‍ന്നാല്‍ അത് ഭരണകൂട ഭീകരത മറച്ചുവയ്ക്കാന്‍ പ്രഖ്യാപിക്കുന്ന മാധ്യമ അടിയന്തരാവസ്ഥയായി മാത്രമേ കാണാനാകൂ എന്ന് കെഎല്‍സിഎ സംസ്ഥാന സമിതി വിലയിരുത്തി. ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടുചെയ്യുന്ന ഭരണകൂടത്തിന്‍റെ പിന്തുണയുള്ള മാധ്യമങ്ങളോട് ഡല്‍ഹി സംഭവത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.

ജനവികാരം ഭയന്ന് നിയന്ത്രണം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണ്, എങ്കിലും ഇത്തരത്തിലുള്ള നടപടികള്‍ ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ രാഷ്ട്രത്തിന്‍റെ അസ്ഥിത്വത്തിനുതന്നെ ചേര്‍ന്നതല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ പറഞ്ഞു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago