Categories: Diocese

കെഎല്‍സിഎ സംസ്ഥാന സമ്മേളനം; ബാലരാമപുരം, കട്ടക്കോട് ഫൊറോനകളില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

കെഎല്‍സിഎ സംസ്ഥാന സമ്മേളനം; ബാലരാമപുരം, കട്ടക്കോട് ഫൊറോനകളില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

വികാസ്കുമാര്‍, ഷിബുതോമസ് കുരുവിന്‍മുകള്‍

ബാലരാമപുരം, കാട്ടാക്കട : “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കെഎല്‍സിഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബാലരാമപുരം, കട്ടക്കോട് ഫെറോനകളില്‍ സ്വാഗത സംഘം ഓഫീസുകള്‍ തുറന്നു.

ബാലരാമപുരത്ത്‌ ഫെറോന വികാരി ഫാ.ഷൈജു ദാസും, കട്ടക്കോട്‌ ഫൊറോന വികാരി റോബര്‍ട്ട് വിന്‍സെന്‍റും ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെഎല്‍സിഎ ബാലരാമപുരം സോണല്‍ പ്രസിഡന്റ്‌ വികാസ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റസ്, സജി, കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, ബിപിന്‍, സജിത, ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, നടന്ന സംഘാടക സമിതി തെരഞ്ഞെടുപ്പില്‍ വിവിധ കമ്മിറ്റികളിലായി 30 ഓളം അംഗങ്ങളെ തെരഞ്ഞെടുത്തു. വരുന്ന ഞായറാഴ്ച ഫെറോനയിലെ എല്ലാ ഇവകകളിലും ഉപ ഇടവകകളിലും സ്വാഗത സംഘം ഓഫീസുകളുടെ ഉദ്ഘാടനം നടക്കും.

നവംബര്‍ 2 ന് ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സംഘാടക കമ്മിറ്റി അംഗങ്ങളുടെ സംഗമം നടക്കുമെന്ന് സോണല്‍ പ്രസിഡന്‍റ് അറിയിച്ചു.

കട്ടക്കോട് ഫൊറോനയില്‍ ഫൊറോന പ്രസിഡന്റ്‌ ഫെലിക്സ് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ.ജോസഫ് സേവ്യര്‍, ഫാ.എ.എസ്.പോള്‍, ഫാ.അജി അലോഷ്യസ്, കെഎല്‍സിഎ ഫൊറോന പ്രസിഡന്‍റ് ഫെലിക്സ്, കിരണ്‍, ജോസ്, ഷിബുതോമസ്, സുബി, ഗോപകുമാര്‍, ലിനുജോസ്, ജോണ്‍ കെ.രാജന്‍, ആല്‍ബര്‍ട്ട്, പി സി ജോര്‍ജ്ജ്, എംഎം അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago