Categories: Diocese

ലത്തീന്‍ സമുദായ സംഗമം; ഫൊറോനകളില്‍ ആവേശമുണര്‍ത്തി വിളംബര റാലികള്‍

സമുദായ റാലിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ അവേശത്തോടെ സമുദായ അംഗങ്ങള്‍...

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: “സമുദായത്തിന് സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെ മുന്നോടിയായി വിവിധ ഫൊറോനകളില്‍ വിളംബര റാലികള്‍ നടന്നു. സമുദായ റാലിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ അവേശത്തോടെയാണ് സമുദായ അംഗങ്ങള്‍ റാലികളില്‍ പങ്കെടുത്തത്. പാറശാലയില്‍ ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.

ചുളളിമാനൂര്‍ ഫൊറോനയിലെ റാലി ചുളളിമാനൂര്‍ തിരുഹൃദയ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര രൂപത അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. എസ്.എം.അനില്‍കുമാര്‍  ജാഥാ ക്യാപ്റ്റന്‍ സതീഷിനു പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോണല്‍ കെഎല്‍സിഎ പ്രസിഡന്‍റ്   അലോഷ്യസ്, കെസിവൈഎം പ്രസിഡന്‍റ് സുസ്മിന്‍, അഗസ്റ്റിന്‍, ലീലാ മോഹന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കട്ടക്കോട് ഫൊറോനയിലെ വിളംബര റാലി കൊല്ലോട് സെന്‍റ് ജോസഫ് ദേവാലയ അങ്കണത്തില്‍ വികാരി ഫാ.അജി അലോഷ്യസ് ജാഥാ ക്യാപ്റ്റന്‍ കിരണിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഫാ.എ.എസ്. പോള്‍ കെഎല്‍സിഎ കട്ടക്കോട് ഫൊറോന പ്രസിഡന്‍റ് ഫെലിക്സ്, ഷിബു തോമസ്, സുബി, ജോസ് കൊല്ലോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പെരുങ്കടവിള ഫൊറോനയില്‍ ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യന്‍ വിളംമ്പര ജാഥ ഉദ്ഘാടനം ചെയ്യ്തു.

ബാലരാമപുരം ഫൊറോനയിലെ വിളംബര റാലി മണലിവിള വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍  കോവളം എംഎല്‍എ എം.വിന്‍സെന്റ്‌ ജാഥാക്യാപ്റ്റന്‍ വികാസ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യ്തു. ഫൊറോന വികാരി ഫാ.ഷൈജുദാസ്, കെസിവൈഎം ഫൊറോന പ്രസിഡന്റ്‌ അഖില്‍ , അരുണ്‍തോമസ്, ബോസ്കോ തോമസ്, റോഷിന്‍, രഞ്ജിത്, ലിജോ, ലോറന്‍സ്, കോണ്‍ക്ലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെയ്യാറ്റിന്‍കര ഫൊറോനയിലെ വിളംബര റാലി തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ മോണ്‍.സെല്‍വരാജന്‍ ജാഥാ ക്യാപ്റ്റന്‍ ബെര്‍ട്ടിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോണല്‍ പ്രസിഡന്റ്‌ ജയദാസ്, ബാബു തോമസ്, എസ് ഓ ഷാജികുമാര്‍, ജോണ്‍റോസ്, ജോണി ജോസ്, ഗ്രിഗറി, സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago