നെയ്യാറ്റിന്‍കര : പീഡാനുഭവ സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ ദു:ഖ വെളളി ആചരിച്ചു. നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര പട്ടണത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന നടന്നു. ദേവാലയത്തിൽ നടന്ന കുരിശാരാധനക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ നേതൃത്വം നൽകി.
പ്രത്യാശയുടെ സ്‌നേഹ സന്ദേശം നല്‍കി ക്രിസ്‌തുനാഥന്റെ ഉത്ഥാനം പ്രഘോഷിച്ച് ദേവാലയങ്ങളിൽ ഇന്ന് ഈസ്റ്റർ പാതിരാ കുർബാനകൾ നടക്കും. ഈസ്റ്റർ ദിനത്തിൽ ലത്തീൻ ആരാധന ക്രമത്തിലെ ആകർഷണീയ ഭാഗമായ പെസഹാ പ്രഘോഷണം ഉണ്ടായിരിക്കും.
ദിവ്യബലിക്ക് മുമ്പ് ദേവാലയങ്ങളുടെ മുന്നിൽ ഒരുമിച്ചു കൂടുന്ന വിശ്വാസികൾ, വൈദികൻ പെസഹാതിരി തെളിച്ച്, മെഴുകുതിരി വെളിച്ചത്തിലാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അൾത്താരയെ ലക്ഷ്യമാക്കി കൈയ്യിലെ മെഴുകുതിരികൾ തെളിച്ച് പ്രദക്ഷിണം നടക്കും. പ്രധാന വാതിലിനു സമീപവും ദേവാലയത്തിന്റെ മധ്യത്തിലും അൾത്താരക്ക് മുന്നിലുമായി നിന്ന് ‘ക്രിസ്‌തുവിൻ പ്രകാശമെന്ന്’ വൈദികൻ ഉച്ചസ്വരത്തിൽ ഉരുവിടുമ്പോൾ ‘ദൈവത്തിനു സ്‌തോത്രം’ എന്ന് വിശ്വസികൾ പ്രത്യുത്തരം നൽകും.
തുടർന്ന് ഈസ്റ്റർ ദിനത്തിലെ പ്രധാന ആകർഷണമായ പെസഹാ പ്രഘോഷണവും, മെഴുകുതിരി കത്തിച്ചു പിടിച്ച് ജ്ഞാനസ്‌നാന വ്രതവാഗ്‌ദാനവും നടക്കും.
വൈദികൻ ആശീർവദിച്ച ജലം വിശ്വാസികളിലേക്ക് തളിക്കുമ്പോൽ പുതിയ ഉയർപ്പിലേക്കുളള പ്രതീക്ഷ നൽകികൊണ്ട് ഗായക സംഘം ‘കണ്ടു ഞാൻ മോദമാർന്നു’ എന്ന മനോഹര ഗാനം ആലപിക്കും.
നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരു കർമ്മങ്ങൾക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.