
ക്ളീറ്റസ് കാരക്കാട്ട്
ഹാഗിയ സോഫിയ കത്തീഡ്രൽ ദേവാലയം പിടിച്ചെടുത്ത് ഏർദ്ദോഗാൻ വളർത്തുന്ന തീവ്രവാദികൾക്കുള്ള മോസ്കായി രൂപാന്തരപ്പെടുത്തിയതിനെ ലോകം മുഴുവനുമുള്ള സമാധാന കാംക്ഷികളായവർ അപലപിക്കുമ്പോൾ, ഇങ്ങ് കേരളത്തിന്റെ വടക്കെ അറ്റത്തിരുന്ന് പാണക്കാട്ട് ശിഹാബ് തങ്ങൾ അതിനെ ന്യായീകരിച്ചുകൊണ്ട് ചന്ദ്രികയിൽ ലേഖനമെഴുതിയത് വായിച്ചു. ശുദ്ധ അസംബന്ധമാണ് ആ ലേഖനമെന്ന് പറയാതിരിക്കുവാൻ വയ്യ.
പാണക്കാട്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചരിത്രപുസ്തകങ്ങൾ പൊടിതട്ടിയെടുത്ത് ഒന്നുകൂടെ ആത്മാർത്ഥമായി വായിച്ചാൽ മനസുണ്ടെങ്കിൽ സത്യം ലോകത്തോടു പറയാം. ആസ്ത്രേലിയയിലെ മുതിർന്ന ഇസ്ലാമിക പണ്ഡിതൻ ഇമാം തവ്ഹീദിയും, ഈജിപ്തിലെ ഗ്രാന്റ് മഫ്തിയുമുൾപ്പെടെ ആദരണീയരായ നിരവധി ഇസ്ലാമികപണ്ഡിതർ ലോകസമാധാനത്തിനുമേൽ എർദ്ദോഗൻ വീഴ്ത്തിയ കരിനിഴലിനെ ദു:ഖത്തോടെ വിമർശിച്ചത് പ്രതീക്ഷയോടെയാണ് ലോകം ഏറ്റെടുത്തത്.
ഹഗിയ സോഫിയ കത്തീഡ്രലിനു സംഭവിച്ച ഈ ദുരവസ്ഥ ഇസ്ലാമിക തീവ്രവാദംമൂലം പൊറുതിമുട്ടിയ ലോകരാജ്യങ്ങളിലുള്ളവരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. ലോകസമാധാനത്തിനു തുരങ്കം വെക്കുന്നവരെ ഇല്ലായ്മചെയ്ത് സമാധാനം സ്ഥാപിക്കുവാൻ സകല രാജ്യനേത്രത്വങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹഗിയ സോഫിയ കത്തീഡ്രലിനെ രാഷ്ട്രീയാധികാരമുപയോഗിച്ച് പിടിച്ചെടുത്ത് മോസ്ക്കായി രൂപാന്തരപ്പെടുത്തി, കപട ദേശീയതയുണ്ടാക്കി അധികാരമുറപ്പിക്കുവാൻ എർദ്ദോഗനു കഴിഞ്ഞെങ്കിൽ, പതിന്നാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും എന്തുമാത്രം മതപീഢനങ്ങൾ ഇവർ മതന്യുനപക്ഷങ്ങളുടെമേൽ ചെയ്തിട്ടുണ്ടാകും?
അങ്ങനെ ചിന്തിക്കുമ്പോൾ ഹിന്ദുക്കൾ രാമജന്മഭൂമിയായി വിശ്വസിക്കുന്ന അയോധ്യയിലെ ബാബ്‌റി മസ്ജിദ് അവിടെയുണ്ടായിരുന്ന രാമക്ഷേത്രത്തിനുമേൽ പിന്നീട് പണിതുയർത്തിയത് തന്നെയാകണം (?) പാണക്കാട് ശിഹാബ് തങ്ങളിന്റെ അതെ ലൈനിൽ ചിന്തിച്ചാൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന് ഇന്ത്യയുടെ സുപ്രിംകോടതി അന്തിമമായി വിധിച്ചപ്പോൾ അതിനെതിരെ മുസ്ലിം വഘഫ് ബോർഡോ ഇസ്ലാമിക് സംഘടനകളോ എതിർക്കാതിരുന്നത് എതിർക്കാൻ പോയാൽ ചരിത്രസത്യങ്ങളെ മൂടിവെക്കാനാവില്ലെന്ന് നന്നായി അറിയാവുന്നതു കൊണ്ടുതന്നെയല്ലെ?
കേരളത്തിൽ മുസ്ലിം മതവിഭാഗത്തിന്റെ നേതൃത്വത്തിലിരിക്കുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചരിത്രസത്യങ്ങളെ തമസ്ക്കരിച്ചുകൊണ്ട് എർദ്ദോഗന്റെ രാഷ്ട്രീയ അജൻഡകളെയും തീവ്രവാദത്തേയും മതപീഢനത്തേയും കണ്ണടച്ച് ന്യായീകരിക്കുമ്പോൾ, മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഭീതിയോടെയും അതിലുപരി ആശങ്കയോടുമാണ് അതിനെ നോക്കിക്കാണുന്നത്. കാരണം, പാണക്കാട് ശിഹാബ് തങ്ങൾക്ക് അറിയാവുന്നതുപോലെ മുസ്ലിംങ്ങൾ അത് തുർക്കിയിലാണെങ്കിലും സിറിയയിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ലോകത്തിൽ എവിടെയാണെങ്കിലും അവർ ഇസ്ലാം മതവിശ്വാസികളാണെങ്കിൽ അവരുടെ മനോഭാവം ഒരുപോലെയാണ്. അത് അവർക്കുലഭിക്കുന്ന മതപഠനം രൂപപ്പെടുത്തുന്ന പൊതുബോധമാണ്. അതിനെക്കുറിച്ച് കേരളത്തിൽ മാത്രമല്ല ലോകത്തിൽ മുഴുവനും മുൻപ് ഒരുപാടുതവണ ചർച്ചയ്ക്ക് വിഷയമായിട്ടുള്ളതാണ്.
നിർഭാഗ്യവശാൽ ഒരു മതതീവ്രവാദ ദുരന്തമുണ്ടാകുമ്പോൾ വന്ന് അതിനെ അപലപിച്ചുപോകുന്ന മതനേത്രത്വം മതാനുയായികളുടെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ എന്തെങ്കിലും ചെയ്തതായി അറിവില്ല. അതിനിടയിലാണ് മതതീവ്രവാദത്തിന് വെടിമരുന്നുപൊടിക്കുന്ന പാണക്കാട് ശിഹാബ് തങ്ങളിനെപ്പോലെ ആദരണീയരായവരുടെ ഇതുപോലുള്ള അബദ്ധ പ്രചരണങ്ങൾ.
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
This website uses cookies.