Categories: World

തുര്‍ക്കി സര്‍ക്കാര്‍ മോസ്ക്കാക്കിയ ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചതായി റിപ്പോര്‍ട്ട്

പ്രാര്‍ത്ഥനക്കായി ഹഗിയ സോഫിയിയില്‍ നിയോഗിക്കപ്പെട്ടയാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു, നിസ്കാരത്തിനെത്തിയവർക്ക് കോവിഡ്...

അനിൽ ജോസഫ്

ഇസ്താംബുള്‍: തുര്‍ക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം മോസ്ക്കാക്കി മാറ്റിയ ഇസ്താംബുള്‍ നഗരത്തിലെ ക്രിസ്ത്യന്‍ പളളിയും മ്യൂസിയവുമായ ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചതായി തുര്‍ക്കിയിലെ ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് മുസ്ലീം പളളിയാക്കിയ ഹഗിയ സോഫിയയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദേഗന്റെ നേതൃത്വത്തില്‍ നമസ്ക്കാര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.

ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു എര്‍ദോഗന്റെ ഈ നിലപാട്. അതേസമയം, ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചത് സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മാധ്യമങ്ങളായ കാത്തലിക് അറീനയും തുര്‍ക്കിയിലെ ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രീക്ക് ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇസ്ലാമിക പ്രാര്‍ത്ഥനക്കായി ഹഗിയ സോഫിയിയില്‍ നിയോഗിക്കപ്പെട്ടയാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ വാര്‍ത്ത തര്‍ക്കിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ, ഹഗിയ സോഫിയില്‍ നിസ്കാരത്തിനെത്തിയ മൂവായിരത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെട്ടതായും, ദേവാലയത്തിലെ ക്രിസ്ത്യന്‍ ഐക്കണുകള്‍ മൂടാനായ നിയോഗിക്കപ്പെട്ടയാൾക്ക് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഇന്റെര്‍നാഷണല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.

ഇപ്പോള്‍ ഹഗിയ സോഫിയ എന്ന് ഗൂഗിളില്‍ തിരയുന്നവര്‍ക്ക് ‘ടെമ്പററി ക്ലോസ്ഡ്’ എന്ന മെസേജാണ് ലഭിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനിടെ മുസ്ളിം പ്രാര്‍ത്ഥനകള്‍ നടന്നതിനെതിരെ വലിയ പ്രതിഷേധം നടക്കുമ്പോഴാണ് ഹഗിയ സോഫിയ അടച്ചു എന്ന വാര്‍ത്ത പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. തുര്‍ക്കി സര്‍ക്കാരിനെതിരെയുള്ള വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയില്‍ പങ്ക് വച്ചാണ് ക്രൈസ്തവ സമൂഹം ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.

ഹഗിയ സോഫിയയെ കുറിച്ച് കൂടുതൽ അറിയാൻ:

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago