Categories: Articles

ഹഗിയാ സോഫിയയെപ്രതി ജൂലൈ 24 ആഗോള വിലാപദിനമായി ആചരിക്കുമ്പോൾ ക്രിസ്ത്യാനികൾ ഓർത്തിരിക്കേണ്ടത്

സ്‌പെയിൻ വരെ എത്തിയ ജിഹാദികളുടെ ആക്രമണമായിരുന്നു ഒന്നാം കുരിശ് യുദ്ധത്തിന് കാരണം...

ജസ്റ്റിൻ ജോർജ്ജ്

ഗ്രീക്ക് ഓർത്തഡോക്സ് പാത്രീയാർക്കീസിന്റെ കത്തീഡ്രലായി ഹഗിയാ സോഫിയയുടെ നിർമ്മാണം ആരംഭിക്കുന്നത് AD 360 ലാണ്. “The church was dedicated to the Wisdom of God, the Logos, the second person of the Trinity. Although some times referred to as Sancta Sophia” – ഗ്രീക്ക് വാക്കായ സോഫിയായുടെ അർത്ഥം ജ്ഞാനം (Wisdom) എന്നാണ്. പരിശുദ്ധാത്മാവാണ് ജ്ഞാനം തരുന്നത് എന്നാണല്ലോ ക്രിസ്തീയ വിശ്വാസം. ബൈസെന്റയ്ൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ പണി കഴിപ്പിച്ച ഹഗിയാ സോഫിയ കത്തീഡ്രൽ അന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും വലുതും സുന്ദരവുമായ കെട്ടിടം ആയിരുന്നു. കത്തീഡ്രലിന്റെ പണി അവസാനിച്ച AD 537 മുതൽ 1453 വരെ ഈസ്റ്റേൺ ഓർത്തഡോക്സ് വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി തുടർന്ന കത്തീഡ്രൽ പള്ളിയിൽ നിരവധി വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്നു.

1453 ഇൽ കോൺസ്റ്റോനേപ്പിൾ പിടിച്ചെടുത്ത ഓട്ടോമൻ സാമ്രാജ്യത്തിലെ ചക്രവർത്തി ഓർത്തഡോക്സ് കത്തീഡ്രലിലെ തിരുശേഷിപ്പുകൾ, അൾത്താര, പള്ളി മണികൾ, രൂപങ്ങൾ, പെയിന്ററിംഗുകൾ മുതലായവ നശിപ്പിച്ചതിന് ശേഷം രൂപമാറ്റം വരുത്തി ഓട്ടോമൻ മോസ്ക് ആക്കി മാറ്റി. കോൺസ്റ്റോനേപ്പിളിന്റെ പേര് ഇസ്താംബുൾ എന്നാക്കി മാറ്റുകയും ചെയ്തു. 1931-ൽ റിപ്പബ്ലിക്ക് ഓഫ് തുർക്കിയുടെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റുമായ മുസ്തഫ കെമാൽ അട്ടാർക്ക് ഓട്ടോമൻ മോസ്ക് അടച്ചതിന് ശേഷം 1935-ൽ വീണ്ടും തുറക്കുന്നത് ഹാഗിയാ സോഫിയ എന്ന പേരിൽ മ്യൂസിയമാക്കിയാണ്.

മ്യൂസിയമാക്കി മാറ്റിയ ഹാഗിയാ സോഫിയ വീണ്ടും മോസ്ക് ആക്കി മാറ്റിയതായി 2020 ജൂലൈ 12-ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗാൻ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഹാഗിയാ സോഫിയയിൽ ബാങ്ക് വിളി മുഴങ്ങുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിച്ചു നിസ്കാരം നടക്കുന്ന സമയത്ത് പതാക താഴ്ത്തി കെട്ടാനും പള്ളി മണികൾ മുഴക്കാനും അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കാത്തലിക്ക് ബിഷപ്സ് കൗൺസിലും ഓർത്തഡോക്സ് സഭയുടെ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ച് വിലാപ ദിനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇസ്ലാമിക ലോകത്ത് നിന്ന് ഒറ്റപ്പെട്ട സ്വരങ്ങൾ ഒഴിച്ച് നിർത്തിയാൽ വലിയ നിശബദ്ധതയാണ് UNESCO World Heritage സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹാഗിയാ സോഫിയയുടെ കാര്യത്തിൽ കാണുന്നത്. വെട്ടിപിടിച്ചും, വഞ്ചിച്ചും, കൊള്ളയടിച്ചും കൈവശപ്പെടുത്തിയ കെട്ടിടങ്ങളിൽ ഇരുന്ന് തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുന്നതിൽ ഈ കാലഘട്ടത്തിൽ പോലും ഒരു അസ്വഭാവികതയും തോന്നാത്തവരുടെ ആത്മീയത മനസ്സിലാക്കാൻ ദൈവം കാരുണ്യവാനാണ്, നീതിമാനാണ് എന്ന് വിശ്വസിക്കുന്നവർക്ക് എളുപ്പമല്ല. മതത്തിന്റെ ഇരുണ്ട കാലത്തേക്കുള്ള പോക്ക്, ഫാസിസ്റ്റ് കയ്യടക്കൽ, പൗരാണികതയ്ക്ക് എതിരെയുള്ള കടന്ന് കയറ്റം എന്നിങ്ങനെ ഉള്ള പതിവ് ബഹളങ്ങളുമായി യുക്തിവാദികൾ / മാനവികത വാദികൾ എന്നിങ്ങനെ സ്വയം വിശേഷിപ്പിക്കുന്നവരെയും അധികം ഒന്നും കാണാനില്ല.

‘ഹഗിയ സോഫിയയെ കുറിച്ചോർത്ത് വേദനിക്കുന്നു’ എന്നാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് പ്രതികരിച്ചത്. അതിന് മറുപടി എന്നോണം ഹഗിയ സോഫിയയെ മോസ്‌ക്കാക്കി മാറ്റുന്ന ചടങ്ങിലേക്ക് പാപ്പയെ ക്ഷണിച്ചുകൊണ്ട് ആഗോള ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുകയാണ് തുർക്കി പ്രസിഡന്റ് എർദോഗാൻ ചെയ്തത്. ക്ഷമ, കരുണ, സഹനം എന്നീ ക്രൈസ്തവ പുണ്യങ്ങൾക്ക് ഗതികേട് എന്ന് അർത്ഥം വരാതെ നോക്കാനുള്ള ഉത്തരവാദിത്വം ക്രൈസ്തവർക്ക് ഉണ്ട്. ഒന്നാം കുരിശ് യുദ്ധത്തിന് ആഹ്വാനം ചെയ്യേണ്ട അവസ്ഥയിലേക്ക് അന്നത്തെ പോപ്പ് ഊർബനെ എത്തിച്ചത് സ്‌പെയിൻ വരെ എത്തിയ ജിഹാദികളുടെ ആക്രമണമായിരുന്നു എന്നത് ഇസ്ലാമിസ്റ്റുകൾ മറക്കരുതാത്ത ചരിത്ര സത്യമാണ്.

vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

1 day ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago