അനില്‍ ജോസഫ്
അരുവിക്കര: അരുവിക്കര ഇടവക അംഗമായ ഡീക്കൻ അലക്സ് സൈമൺ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വികരിച്ചു.
ശ്രീ. സൈമണിന്റെയും ശ്രീമതി ജെംസിയുടെയും മൂന്നാമത്തെ മകനായി 04. 07. 1990-ൽ അരുവിക്കരയിൽ ജനനം.
06. 06. 2005-ൽ പേയാട് സെന്റ് ഫ്രാൻസിസ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. പ്ലസ് ടു പഠനവും ഒന്നാം വർഷ ഡിഗ്രി പഠനവും പൂർത്തിയാക്കിയ ശേഷം ഡിഗ്രി പഠനം പൊങ്ങുംമൂടിലെ സെന്റ് വിൻസെന്റ് സെമിനാരിയിൽ പൂർത്തിയാക്കി.
തുടർ പഠനങ്ങളായ ഫിലോസഫി 2011-2013 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റെഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്ര പഠനം 2014-2018 കാലഘട്ടത്തിൽ ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫിലോസഫി പഠന ശേഷമുള്ള റീജൻസി കാലഘട്ടം രൂപതയുടെ പ്രീസ്റ്റ് ഹോമിലും വെള്ളനാട് ബോയ്സ് ഹോമിലുമായി പൂർത്തിയാക്കി. 30. 03. 2015-ൽ വൈദിക വസ്ത്രവും 22. 04. 2017-ൽ ഡീക്കൻ പട്ടവും സ്വികരിച്ചു. ഡീക്കൻപട്ടകാലയളവിൽ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മ ത്രേസ്യ ദേവാലയത്തിലും പൂർത്തി യാക്കി.
ഇന്നലെ (26. 01. 2018-) രാവിലെ 10 മണിക്ക് അഭിവദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയപ് ശുശ്രുഷയിലൂടെ വൈദിക പട്ടം സ്വികരിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് പൂജാവസ്ത്രം അണിയിച്ചു
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.