അനിൽ ജോസഫ്
കാട്ടാക്കട: ആമച്ചല് ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യന് ദേവാലയത്തിലെ സക്രാരിയില് സൂക്ഷിച്ചിരുന്ന തിരുവോസ്തികള് മോഷണം പോയി. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവോസ്തികൾ മോഷണം പോയവിവരം ഇടവക ഭാരവാഹികള് അറിയുന്നത്. ഉച്ചക്ക് പളളി വൃത്തിയാക്കാനെത്തിയ സ്ത്രീകളാണ് ഇടവക വികാരിയെയും തുടര്ന്ന് കമ്മറ്റി അംഗങ്ങളെയും വിവരം അറിയിച്ചത്.
മോഷണം സംബന്ധിച്ച് ഇടവക വികാരി ഫാ.ജോജോ വര്ഗ്ഗീസ് കാട്ടാക്കട പൊലീസില് പരാതി നല്കി. ആഭിചാര കര്മ്മങ്ങള്ക്ക് മന്ത്രവാദികളും പ്രത്യേകിച്ച് ബ്ലാക്ക് മാസിനായി സാത്താന് സേവകരുമാണ് കത്തോലിക്കാ പളളികളില് നിന്ന് വിശുദ്ധ കുർബാനയിലൂടെ ക്രിസ്തുവിന്റെ തിരുശരീരമായി രൂപാന്തരപ്പെടുന്ന തിരുവോസ്തികള് മോഷ്ടിക്കുന്നത്. ശനിയാഴ്ച രാവിലെ 6-ന് നടന്ന ദിവ്യബലിക്ക് ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇടവക വികാരി പറഞ്ഞു.
വൈദികരുടെ കുര്ബാന വസ്ത്രങ്ങളും അള്ത്താരയില് വിശുദ്ധ കുര്ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളും സൂക്ഷിക്കുന്ന സാക്രിസ്റ്റിയിലെ അലമാരയിലാണ് സക്രാരിയുടെ താക്കോല് സൂക്ഷിച്ചിരുന്നത്. സാധാരണ പ്രാര്ത്ഥനക്കായി പകല് തുറന്നിട്ടിരിക്കുന്ന ദേവാലയത്തില് കരുതികൂട്ടിയാവാം മോഷ്ടാവ് എത്തിയതെന്നും കരുതപ്പെടുന്നു.
മുമ്പ് ആലപ്പുഴയിലും, കൊച്ചിയിലും സക്രാരി തകര്ത്ത് തിരുവോസ്തികൾ മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല് തിരുവനന്തപുരത്ത് ഇതാദ്യാമയാണ് ഓസ്തി മോഷണം റിപ്പോര്ട്ട് ചെയ്യുന്നത്.
കത്തോലിക്കാ ദേവാലയങ്ങളില് നിന്ന് കൈയ്യില് കുര്ബാന സ്വീകരണത്തിനിടെ തിരുവോസ്തി മോഷണം ശ്രദ്ധയില്പ്പെട്ടതിനാല് കേരള കത്തോലിക്കാ സഭയില് എല്ലാ ദേവാലയങ്ങളിലും നാവിലാണ് കുര്ബാനകള് നല്കുന്നത്. നെയ്യാറ്റിന്കര ലത്തീന് രൂപതക്ക് കീഴിലെ ദേവാലയത്തിന്റെ ചുമതല ഫ്രാന്സിസ്കന് സന്യാസ സഭക്കാണ്.
അന്വോഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്കര രൂപത ആവശ്യപ്പെട്ടു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.