Categories: Kerala

ക്രിസ്മസ് ഭക്തി സാന്ദ്രമായി ദേവാലയങ്ങളില്‍ നാളെ പാതിരാ കുര്‍ബാന, ആഘോഷങ്ങളില്‍ നാടും നഗരവും

ക്രിസ്മസ് ഭക്തി സാന്ദ്രമായി ദേവാലയങ്ങളില്‍ നാളെ പാതിരാ കുര്‍ബാന, ആഘോഷങ്ങളില്‍ നാടും നഗരവും

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നാടും നഗരവും. നാളെ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുളള ക്രിസ്മസ് കരോള്‍ സംഘങ്ങളുടെ സംഗമവും ക്രിസ്മസ് ട്രീയും നാളെ വൈകിട്ടോടെ ദേവാലയങ്ങളില്‍ ആരംഭിക്കും.

റോഡ് വക്കിലും കവലകളിലും ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിന്‍റ വരവറിയിച്ച് പുല്‍കൂടുകളും ക്രമീകരിച്ച് കഴിഞ്ഞു. ക്രിസ്മസിന്‍റെ സന്തോഷം പകര്‍ന്ന് സാന്താക്ലോസുകള്‍ സമ്മാന പൊതികളുമായി സജീവമാവും.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആഘോഷങ്ങള്‍ നാളെ രാത്രി 11.30 -ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ- ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

രൂപതയിലെ തീര്‍ത്ഥാടന ദേവാലയങ്ങളായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.എസ്.എം. അനില്‍കുമാറും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതീഷ് മാര്‍ക്കോസും, ബോണക്കാട് കുരിശുമലയില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്തും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണി കെ. ലോറന്‍സും പാതിരാകുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കും.

പാറശാല മലങ്കര കത്തോലിക്കാ ബിഷപ്പ് തോമസ് മാര്‍ യൂസേബിയോസ്, കാട്ടാക്കട താലൂക്കിലെ കാനക്കുഴി സെന്‍റ്തോമസ് ദേവാലയത്തിൽ വൈകിട്ട് 8 മുതല്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കും. പാറശാല രൂപത വികാരി ജനറല്‍ മോണ്‍.ജോസ് കോന്നാത്തുവിള വടകര സെന്‍റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

23 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago