Categories: Diocese

ക്രിസ്മസ് വരവറിയിച്ച് കാരള്‍ സംഘങ്ങള്‍ സജീവം; കാരള്‍ സംഘങ്ങളുടെ ഭവന സന്ദര്‍ശനം തിങ്കളാഴ്ച സമാപിക്കും

ക്രിസ്മസ് വരവറിയിച്ച് കാരള്‍ സംഘങ്ങള്‍ സജീവം; കാരള്‍ സംഘങ്ങളുടെ ഭവന സന്ദര്‍ശനം തിങ്കളാഴ്ച സമാപിക്കും

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: ക്രിസ്മസ് വരവറിയിച്ച് ക്രിസ്മസ് കാരള്‍ സംഘങ്ങള്‍ ഗ്രാമങ്ങളില്‍ സജീവമായി. തിങ്കളാഴ്ച അര്‍ദ്ധരാത്രിവരെ ക്രിസ്മസ് അപ്പൂപ്പന്‍മാരുമായുളള കാരള്‍ സംഘങ്ങളുടെ ഭവന സന്ദര്‍ശനം തുടരും.

ചൊവ്വാഴ്ച രാത്രി 11 മുതലാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകള്‍ ആരംഭിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി പ്രഘോഷിച്ച് കൊണ്ടുളള ഗാനങ്ങളും വാദ്യമേളങ്ങളുമായാണ് മിക്ക കാരള്‍ സംഘങ്ങളുടെയും ഭവന സന്ദര്‍ശനം.

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള മുതിര്‍ന്നവര്‍ കിസ്മസ് അപ്പൂപ്പന്റെ വേഷങ്ങള്‍ ധരിച്ചാണ് ഇത്തവണ കാരള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതില്‍ തന്നെ ഇടവകയിലെ അമലോത്ഭവമാതാ കുടുംബ യൂണിറ്റ് വ്യത്യസ്തമാണ്. ഓരോ കുടുംബങ്ങളില്‍ പാടുമ്പോഴും സ്ത്രീകളുള്‍പ്പെടെയുളളവരുടെ സാനിധ്യം ശ്രദ്ധേയമാണ്. ഒരു വീട്ടില്‍ പാടി അടുത്ത വീട്ടിലേക്ക് കരോള്‍ സംഘം കടക്കുമ്പോള്‍ കരോള്‍ കഴിഞ്ഞ വീട്ടിലെ അംഗങ്ങള്‍ ഒന്നടങ്കം വീടടച്ചിട്ട് കരോള്‍ സംഘത്തോടൊപ്പം ചേര്‍ന്ന് മറ്റ് വീടുകളിലേക്ക് സന്ദേശം അറിയിക്കാനായി ഒത്തുകൂടുന്നു എന്നത് വ്യത്യസ്തമാണ്. യൂണിറ്റ് ലീഡര്‍ ജസ്റ്റിന്‍ ക്ലീറ്റസാണ് വ്യത്യസ്തമായ ഈ പരിപാടിക്ക് പിന്നില്‍.

ക്രിസ്‌മസ് വരവറിയിച്ച് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ നക്ഷത്രങ്ങള്‍ കെട്ടിയും, പുല്‍ക്കൂടുകള്‍ ഒരുക്കിയും ക്രിസ്മസ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പരമ്പരാഗതമായി ഉപയോഗിക്കുന്ന പേപ്പര്‍ നക്ഷത്രങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് എല്‍ഇഡിയില്‍ തീര്‍ത്ത നക്ഷത്രങ്ങളാണ് വിപണിയില്‍ ഇത്തവണ കൂടുതലായും വിറ്റഴിയുന്നത്. ചൊവ്വാഴ്ച പാതിരാ കുര്‍ബാനക്ക് മുമ്പായി ദേവാലയത്തിന് മുന്നില്‍ കാരള്‍ സംഘങ്ങള്‍ ഒത്തുകൂടി കാരളിനു സമാപനം കുറിക്കും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

12 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago