ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാളിന് ഭക്‌തി സാന്ദ്രമായ തുടക്കം .
ഇന്ന് രാവിലെ 7.30-ന് നടന്ന തീർത്ഥാടന ആരംഭ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വി പി ജോസ് , ഫാ.വി എല്‍ പോള്‍ ,ഫാ.ഫ്രാന്‍സിസ് സേവ്യര്‍ , ഫാ.മെന്‍വിന്‍ മെന്റസ്, ഫാ. എ എസ് പോള്‍ , ഫാ.വര്‍ഗ്ഗീസ് പുതുപറമ്പില്‍, ഫാ.ബിനു ടി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി തുടര്‍ന്ന് ബിഷപ് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തില്‍ കീരീടം ചാര്‍ത്തല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.
3- മണിക്ക് കൊച്ചുപളളിയിലെ വിശുദ്ധ അന്തോണീസ് ന്റെ തിരുസ്വരൂപം വഹിച്ച് വലിയപളളിയിലേക്ക് തീർത്ഥാടന പ്രയാണം രാത്രി 10-ന് ആഘോഷമായ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. വൽസലൻ ജോസ് നിർവ്വഹിക്കും.
31- ന് രാത്രി 7 മണിക്ക് നടക്കുന്ന തിരുനാൾ സൗഹൃദ സന്ധ്യ ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തിരുനാൾ ദിനങ്ങളിൽ മോൺ. ജി. ക്രിസ്‌തുദാസ്, മോൺ. വിന്‍സെന്റ് കെ. പീറ്റർ, ഫാ. നെൽസൺ തിരുനിലത്ത്, ഫാ. എസ്. എം. അനിൽകുമാർ, ഫാ. റോബിൻരാജ്, ഫാ. വിക്‌റ്റർ എവരിസ്റ്റസ്, ഫാ. ജോണ്‍ബോസ്‌കോ, ഫാ. കെ.ജെ. വിൻസെന്റ്, റവ.ഡോ. സെൽവരാജൻ ഫാ. ജോസഫ് ബാസ്റ്റ്യൻ, ഫാ. ബിനു.റ്റി, ഫാ. സുരേഷ് ആന്റണി, ഫാ. ഹെന്‍സിലിൻ, ഫാ. ജോസഫ് പെരേര, ഫാ. ആന്‍സലം ജി. സരോജം തുടങ്ങിയവർ നേതൃത്വം നല്‍കും.
9-ന് വൈകിട്ട് 7.30-ന് ഭക്‌തി സാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണം. 10-ന് വൈകിട്ട് 7.00-ന് മോൺ. വി പി ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സന്ധ്യാ വന്ദനം 10.30-ന് ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷിണം. 11-ന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ മുഖ്യ കാർമ്മികനാവും, ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രൊഫ. ഡോ. ഗ്രിഗറി ആർ ബി തിരുനാൾ വചന പ്രഘോഷണം നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്.
തീർത്ഥാടന തിരുനാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. വത്സലൻ ജോസ് (ഇടവക വികാരി) 9495304264
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.