
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ഫെറോന ദേവാലയ തിരുനാളിന് വെളളിയാഴ്‌ച തുടക്കമാവും. വൈകിട്ട് 6- ന് ഇടവക വികാരി ഫാ.ജോയിമത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.
കൊടയേറ്റിന് മുന്നോടിയായി നടക്കുന്ന മത സൗഹാർദ സമ്മേളനം എം. വിൻസെന്റ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. ആരാധനാ കമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ, കോട്ടയം തിര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി മോഹനൻ തമ്പി, ഇമാം പാച്ചല്ലൂർ അബ്‌ദുൾ സലീം മൗലവി തുടങ്ങിയവർ പ്രസംഗിക്കും.
തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജിയൻ കോ ഓഡിനേറ്റർ മോൺ.വി.പി. ജോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് വചന പ്രഘോഷണം നടത്തും.
തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, ഡോ. നിക്‌സൺരാജ്, ഫാ. എസ്. എം അനിൽകുമാർ, ഡോ. ക്രിസ്‌തുദാസ് തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്, ഫാ. വൽസലൻ ജോസ്, ഡോ. ആർ. പി. വിൻസെന്റ് തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.
മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, 27-ന് വൈകിട്ട് ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച രാവിലെ 9.30-ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള സമൂഹ ദിവ്യബലിയിൽ ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണം നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.