Categories: Parish

കമുകിൻകോട്‌ കൊച്ചുപളളി തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

കമുകിൻകോട്‌ കൊച്ചുപളളി തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ കമുകിൻകോട്‌ കൊച്ചുപളളി തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം. ഞായറാഴ്‌ച വൈകിട്ട്‌ നടന്ന പ്രാരംഭ ദിവ്യബലിക്ക്‌ തിരുവനന്തപുരം അതിരൂപതാ ജുഡിഷ്യൽ വികാർ ഡോ. ഗ്ലാഡിൻ അലക്‌സ്‌ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോയി മത്യാസ്‌ സഹകാര്‍മ്മികനായി. ക്‌ടാരക്കുഴി സെന്റ്‌ ജോസഫ്‌ ദേവാലയ വികാരി ഫാ. ജോർജ്ജ്‌കുട്ടി വചന സന്ദേശം നൽകി.

ഇന്നലെ വെകിട്ട്‌ നടന്ന ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര രൂപതാ അൽമ്മായ കമ്മിഷൻ ഡയറക്‌ടർ ഫാ. എസ്‌.എം. അനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ വികാരി ഫാ. എ.എസ്‌. പോൾ വചന സന്ദേശം നൽകി.

നാളെ രാവിലെ 10.30-ന്‌ നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. വൈകുന്നേരം 4 മണിക്ക്‌ ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് നേതൃത്വം നൽകും.

വൈകിട്ട്‌ 6.30-ന്‌ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കുന്നു.

തിരുനാൾ സമാപന ദിനമായ ബുധനാഴ്‌ച വൈകിട്ട്‌ തിരുവനന്തപുരം അതിരൂപതാ എൽ.സി.വൈ.എം. ഡയറക്‌ടർ ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ്‌ വചന സന്ദേശം നൽകും.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago