Categories: Parish

കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ഫൊറോന ദേവാലയ തിരുനാളിന്‌ ഇന്ന്‌ തുടക്കം

കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ഫൊറോന ദേവാലയ തിരുനാളിന്‌ ഇന്ന്‌ തുടക്കം

കട്ടയ്‌ക്കോട്‌: കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ദേവാലയ തിരുനാളിന്‌ ഇന്ന്‌ തുടക്കം. വൈകിട്ട്‌ 6- ന്‌ ഇടവക വികാരി ഫാ.ജോസഫ്‌ അനിൽ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിക്കും. തിരുനാൾ ആരംഭ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര റിജിയൽ കോ ഓഡിനേറ്റർ മോൺ.വി.പി ജോസ്‌ മുഖ്യ കാർമ്മികത്വം വഹിക്കും.

വചന പ്രഘോഷണം ഡോ. ഗ്രിഗറി ആർ.ബി. നിർവ്വഹിക്കും. ബുധനാഴ്‌ച മുതൽ ആരംഭിക്കുന്ന ജീവിത നവികരണ ധ്യാനത്തിന്‌ ഫാ.ഹെൻസിൻ ഓ.സി.ഡി. യും സംഘവും നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ഫാ. കിരണ്‍രാജ്‌, ഫാ. ജോസഫ്‌ ഷാജി, ഫാ. സി.ജോയി, ഫാ.ജോസഫ്‌ അഗസ്റ്റിൻ, ഫാ. എ.എസ്‌.പോൾ, ഫാ.ക്രിസ്റ്റിൻ, ഫാ.ബനസ്റ്റിക്‌ട്‌, ഫാ.സൈമൺ പീറ്റർ, ഫാ.രാഹുൽ ബി. ആന്റോ, ഫാ. ഇഗ്‌നേഷ്യസ്‌, ഫാ. അജി അലോഷ്യസ്‌, ഫാ. ജെൻസൻ, ഫാ. മെൽവിൻ, ഫാ. മെൻഡസ്‌, ഫാ. കെ.ജി. ലോറൻസ്‌ തുടങ്ങിയവർ നേതൃത്വം നൽകും.

ജനുവരി 27-ന്‌ ആഘോഷമായ തുരുസ്വരൂപപ്രദക്ഷിണം നടക്കും. 28 ഞായർ രാവിലെ 9.30-ന്‌ നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിക്ക്‌ നെടുമങ്ങാട്‌ റീജിയൻ കോ ഓർഡിനേറ്റർ മോൺ.റൂഫസ്‌ പയസ്‌ലിൻ  മുഖ്യ കാർമ്മികത്വം വഹിക്കും, വചന പ്രഘോഷണം ഫാ. ഷൈജുദാസ്‌ നിർവ്വഹിക്കും. തുടർന്ന്‌ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.

vox_editor

Share
Published by
vox_editor

Recent Posts

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

22 hours ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago