Categories: Parish

ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

സ്വന്തം ലേഖകൻ

കട്ടയ്‌ക്കോട്‌: ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ ദേവാലയ തിരുനാളിന് തുടക്കമായി. ഞായറാഴ്‌ച ഇടവക വികാരി ഫാ. എ. എസ്‌. പോൾ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു മെയ്‌ 13-ന്‌ സമാപിക്കും.

തിരുനാളിന്റെ ഭാഗമായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന്‌ ഓ.സി.ഡി വൈദികരായ ഫാ.തോമസ്‌ കുഴിയാലിലും ഫാ.ജോർജ്‌ മുണ്ടപ്ലാക്കലും നേതൃത്വം നൽകും. തിരുനാൾ ആരംഭ ദിവ്യബലിക്ക്‌ കാട്ടാക്കട റീജിയൻ കോ- ഓർഡിനേറ്റർ മോൺ. വിൻസെന്റ്‌ കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ്‌ സേവ്യർസ് സെമിനാരി വൈസ്‌ റെക്‌ടർ ഡോ. അലോഷ്യസ്‌, ഫാ. സുരേഷ്‌ ബാബു തുടങ്ങിയവർ സഹകാർമ്മികരായി.

ഇറ്റലിയിലെ ഔവർ ലേഡി ഓഫ്‌ മേഴ്‌സി കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രൊമോട്ടർ ഫാ. ലോദോ വിക്കോ ഇടവകയുടെ യുവജന വർഷം ഉദ്‌ഘാടനം ചെയ്തു. തിരുനാൾ ദിനങ്ങളിൽ ഫാ. ജോസഫ്‌ അഗസ്റ്റിന്‍, ഡോ. ജെ. ആർ. ജയരാജ്‌, ഫാ. ക്ലീറ്റസ്‌. ടി., ഫാ. ജോസഫ്‌ ഷാജി, ഫാ. ജോണി പുത്തൻവീട്ടിൽ, ഫാ. കെ. ജെ. വിൻസെന്റ്‌, ഫാ. അലക്‌സ്‌ സൈമൺ തുടങ്ങിയവർ നേതൃത്വം നൽകും.

12-ന്‌ ദിവ്യബലിക്ക്‌ ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാൾ സമാപന ദിനമായ 13-ന്‌ രാവിലെ 10.30-ന്‌ ആഘോഷമായ സമൂഹ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഡോ. ജോസ്‌ റാഫേൽ മുഖ്യ കാർമ്മികത്വം വഹിക്കും. കട്ടക്കോട്‌ ഫൊറോന വികാരി ഫാ. റോബർട്ട്‌ വിൻസെന്റ്‌ വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും.

വൈകിട്ട്‌ 6-ന്‌ ബി.സി.സി. വചനബോധന വാർഷികം ഉദ്‌ഘാടനം രൂപതാ വചന ബോധന എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടർ ഫാ. അജീഷ്‌ ക്രിസ്‌തുദാസ്‌ നിർവഹിക്കും.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

7 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago