Categories: Diocese

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ത്ഥാട തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കം; ഭക്തി സാന്ദ്രമായി പതാക പ്രയാണം

തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാമാണ്...

അനിൽ ജോസഫ്

ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാവും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടന്ന പതാകാ പ്രയാണം ഭക്തി സാന്ദ്രമായി. നേമം മിഷന് തുടക്കം കുറിച്ച ശാസ്ത്താംതലയില്‍ നിന്ന് ഇടവക വികാരി ഫ്ളാഗ് ഓഫ് ചെയ്ത പതാകാ പ്രയാണം ദേവാലയത്തിലേക്ക് നടന്നു. ഇടവകയിലെ 21 ബിസിസി യൂണിറ്റുകളിലെ വിശ്വാസികളും തീര്‍ത്ഥാടകരും പതാക പ്രയാണത്തില്‍ പങ്കെടുത്തു.

നിരവധി ഫ്ളോട്ടുകളും, മുത്തുക്കുടകളും, പേപ്പല്‍ ഫ്ളാഗുകള്‍ ഏന്തിയ വിശ്വാസികളും പതാക പ്രയാണത്തിന് മാറ്റുകൂട്ടി. ഇന്ന് രാവിലെ 6.30-ന് നടക്കുന്ന തീര്‍ത്ഥാനട ഉദ്ഘാടന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 10.00-ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണീസിന് കിരീടം ചാര്‍ത്തല്‍ ചടങ്ങ് നടക്കും.

വൈകിട്ട് 03.00-ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തീര്‍ത്ഥാടന പ്രയാണം. വൈകിട്ട് 07.00-ന് നടക്കുന്ന സൗഹൃദ സന്ധ്യ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്താണ്ഡം രൂപത ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 11.00-ന് ആഘോഷമായ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.ജോയിമത്യാസ് നിര്‍വ്വഹിക്കും.

22 ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം നടക്കും. തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമായ 23 ഞായറാഴച് രാവിലെ 09.30-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുനാള്‍ പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും ഉണ്ടാവും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സി.കെ.ഹരീന്ദ്രന്‍, എം.വിന്‍സെന്റ്, വി.എസ്.ശിവകുമാര്‍, ഓ.രാജഗോപാല്‍, വി.കെ.പ്രശാന്ത്, ഐബി സതീഷ്, കെ.ആന്‍സലന്‍, പി.സി.കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago