
ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപത കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. സ്നേഹത്തിൽ അധിഷ്ഠിതമായ സമാധാനത്തിന്റെ സ്ഥാപകനാണ് ക്രിസ്തുവെന്നും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും രാജാവായ ക്രിസ്തു ലോകം മുഴുവനും സമാധാനം നൽകട്ടെയെന്നും ആർച്ച്ബിഷപ്പ് ആശംസിച്ചു. ഇന്ന് ലോകം പലവിധത്തിലുള്ള അസമാധാനങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഓശാന ഞായർ ക്രിസ്തു നൽകുന്ന യഥാർത്ഥ സമാധാനത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
വികാർ ജനറല്മാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാ.എബിജിൻ അറക്കൽ, കത്തീഡ്രൽ വികാരി മോൺ.ജോസഫ് പടിയാരംപറമ്പിൽ, ഫാ.ലിക്സൺ, ഫാ.ലെനീഷ്, ഫാ.ഡിനോയ് റിബേര എന്നിവർ സഹകാർമ്മികരായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.